തെരുവുനായ്ക്കളുടെ വന്ധ്യംകരണപദ്ധതി തുടങ്ങി
ആറ്റിങ്ങല്‍: നഗരസഭാ പരിധിയില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി തുടങ്ങി. തോന്നയ്ക്കല്‍ സായിഗ്രാമത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു.
ബി.സത്യന് എം.എല്‍.എ. അധ്യക്ഷനായി. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ പദ്ധതി സംബന്ധിച്ചറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്, ഉപാധ്യക്ഷ ആര്.എസ്.രേഖ, പ്രതിപക്ഷ നേതാവ് അനില്‍കുമാര്‍, സി.ജെ രാജേഷ്കുമാര്‍, ആര്.രാജു, സി.പ്രദീപ്, ജമീല എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ പ്രദേശത്തെ എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി നായ്ക്കളുടെ പ്രജനനം തടയുകയും പേ രഹിത നഗരം എന്ന ലക്ഷത്തിലെത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൊല്ലമ്പുഴ മൃഗാശുപത്രിയിലാണ് നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൗകര്യം ഒരുക്കുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യം കരണത്തിനായി ആശുപത്രിയിലെത്തിക്കുന്നതും ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് ദിവസത്തെ പരിചരണവും നല്കി പിടിച്ചിടത്ത് ഇറക്കിവിടുന്ന ജോലിയും സായിഗ്രാമം ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."