ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം. ബിജെപി വോട്ട് തട്ടിപ്പ് നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളക്കെതിരായ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ബിഹാറിലെ ഒന്നാം ഘട്ട വോട്ടിങ്ങിനിടെയാണ് ബിജെപി നേതാക്കളുടെ ഇരട്ട വോട്ട് തട്ടിപ്പ് പുറത്തായത്. ബിജെപിയുടെ മുന്‍ രാജ്യസഭാ എംപി രാകേഷ് സിന്‍ഹ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ ഡല്‍ഹി തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ദൃശ്യങ്ങള്‍ സ്വന്തം പേജിലും ഷെയര്‍ ചെയ്തിരുന്നു. ഡല്‍ഹിയില്‍ ദ്വാരക മണ്ഡലത്തിലും, ബിഹാറില്‍ ബെഗുസരായി മണ്ഡലത്തിലുമാണ് സിന്‍ഹ വോട്ട് ചേര്‍ത്തത്. ഇയാളെ കൂടാതെ ബിജെപി പ്രവര്‍ത്തകന്‍ നാഗേന്ദ്ര കുമാര്‍, സന്തോഷ് ഓജ എന്നിവരും വോട്ട് തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ കൂടുതല്‍ പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതിനിടെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിഹാറില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 64.26 പോളിങ് ശതമാനത്തോടെ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് കണക്കുകളും ബിഹാര്‍ മറികടന്നു. പോളിങ് ശതമാനം കൂടിയത് ഇരുമുന്നണികള്‍ക്കും ഒരേസമയം ആശ്വാസവും ആശങ്കയും ഉയര്‍ത്തുന്നുണ്ട്. വലിയ മാറ്റത്തിന് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നതായി മഹാസഖ്യം നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. എന്നാല്‍ ജംഗിള്‍ രാജിനെതിരായ ജനകീയ വിധിയെഴുത്താണ് നടന്നതെന്നും എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണയാണ് വോട്ട് ശതമാനം ഉയരാന്‍ കാരണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
rahul gandhi against vote chori in bihar election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."