HOME
DETAILS

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

  
Web Desk
December 22, 2025 | 4:54 PM

India-New Zealand Free Trade Agreement negotiations completed

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ചര്‍ച്ചകള്‍ അഞ്ചുഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. കരാറില്‍ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. കരാര്‍ പ്രകാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള എല്ലാ ഇറക്കുമതി തീരുവകളും ന്യൂസിലന്‍ഡ് നീക്കം ചെയ്യും.
തുണിത്തരങ്ങള്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍, രത്‌നങ്ങള്‍ ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, എഞ്ചിനീയറിങ് ഉത്പ്പന്നങ്ങള്‍, ഓട്ടോമൊബൈള്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ മേഖലകളെ ഇത് സഹായിക്കും. തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, എം.എസ്.എം.ഇകള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെ പിന്തുണക്കുകയും ചെയ്യും. സേവന മേഖലയിലേക്ക് എക്കാലത്തെയും മികച്ച പ്രവേശനം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ന്യൂസിലന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐടി, വിദ്യാഭ്യാസം, ധനകാര്യം, ടൂറിസം, നിര്‍മ്മാണം, ബിസിനസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പ്രയോജനം ലഭിക്കും.

വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും മികച്ച വിസ ഓപ്ഷനുകള്‍ ന്യൂസിലാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. പഠന വേളയിലും പഠനാനന്തരവും ജോലി അവസരങ്ങള്‍, വിദഗ്ധ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് 3 വര്‍ഷം വരെയുള്ള 5,000 താല്‍ക്കാലിക വര്‍ക്ക് വിസകള്‍. ഐ.ടി വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ആയുഷ് പ്രാക്ടീഷണര്‍മാര്‍, പാചകക്കാര്‍, സംഗീത അധ്യാപകര്‍ തുടങ്ങിയ തൊഴിലുകള്‍ ഈ വിസ സൗകര്യത്തില്‍ ഉള്‍ക്കൊള്ളുന്നു. കിവിഫ്രൂട്ട്, ആപ്പിള്‍, തേന്‍ എന്നിവക്കുള്ള സംയുക്ത പ്രവര്‍ത്തന പദ്ധതികള്‍. കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കര്‍ഷക വരുമാന വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണം. അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണം, തൊഴിലുകള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ന്യൂസിലാന്‍ഡ് 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.
ഇന്ത്യന്‍ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും വേഗത്തിലുള്ള അംഗീകാരങ്ങള്‍ ന്യൂസിലാന്‍ഡ് ഉറപ്പ് നല്‍കുന്നു. വൈന്‍, സ്പിരിറ്റ്, മറ്റ് വസ്തുക്കള്‍ തുടങ്ങിയ ഇന്ത്യയുടെ സ്വന്തം ഉത്പന്നങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കുന്നതിന് ന്യൂസിലന്‍ഡ് നിയമപരമായ മാറ്റങ്ങള്‍ വരുത്തും. ആയുഷ്, മത്സ്യബന്ധനം, ടൂറിസം, വനം, പൂന്തോട്ടപരിപാലനം, പരമ്പരാഗത അറിവ് എന്നിവയിലെ സഹകരണം. സുഗമമായ വ്യാപാരം ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട കസ്റ്റംസ് പ്രക്രിയകള്‍, താരിഫ് ഇതര തടസ്സങ്ങള്‍ നീക്കം ചെയ്യും. യു എസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ന്യൂസിലാന്‍ഡുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യക്ക് ഗുണകരമാകും. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.


ന്യൂസിലന്‍ഡിലെ മൂന്നാമത്തെ വലിയ സമൂഹം

ഇരുരാജ്യങ്ങള്‍ക്കും ഉപകാരപ്രദമായ വ്യാപാര കരാര്‍ വരുന്നതോടെ ന്യൂസിലാന്‍ഡിലേക്ക് ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റം കൂടും. നിലവില്‍ ന്യൂസിലന്‍ഡിലെ ഏറ്റവും മൂന്നാമത്തെ സമൂഹം ഇന്ത്യക്കാരാണ്. രാജ്യത്തെ ജനസംഖ്യയുടെ ആറുശതമാനം ഇന്ത്യക്കാരാണ്. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാവിരുദ്ധ നീക്കങ്ങളെത്തുടര്‍ന്ന് യു.എസിലേക്കുള്ള കുടിയേറ്റത്തിന് വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍, മകച്ച ബദലായി ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്നതിനാല്‍ ഇനി ന്യൂസിലന്‍ഡിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഒഴുക്ക് കൂടുകയും ചെയ്യും. പ്രധാനമായും വിദഗ്ധ തൊഴിലാളികളാകും ന്യൂസിലന്‍ഡിനെ മികച്ചൊരു കരിയര്‍ സാധ്യതയായി തെരഞ്ഞെടുക്കുക.

India and New Zealand have concluded a comprehensive, balanced and forward-looking Free Trade Agreement (FTA) under the visionary leadership of Hon’ble Prime Minister Shri Narendra Modi, marking a major economic and strategic milestone in India’s engagement with the Indo-Pacific region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  6 hours ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  6 hours ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  6 hours ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  6 hours ago
No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  7 hours ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  7 hours ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  8 hours ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  8 hours ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  8 hours ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  8 hours ago