ഐപിഎല്‍; ലഖ്‌നൗ ഇന്ന് ബാംഗ്ലൂരിനെതിരെ
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പതിനഞ്ചാം മത്സരത്തില്‍ ലക്‌നൗ ബാംഗ്ലൂരിനെ നേരിടും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ ആര്‍സിബി ഒന്ന് ജയിച്ചപ്പോള്‍ ലഖ്‌നൗ ഓരോ കളി ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. പുതുതായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിയമിതനായ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്റെ നേതൃത്വത്തിലാണ് ലഖ്‌നൗ ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.
അതേസമയം ബൗളര്‍മാരുടെ മോശം ഫോമാണ് ആര്‍സിബിക്ക് തലവേദനയാവുന്നത്. കോഹ്ലിയും ഗ്രീനും കാര്‍ത്തിക്കും അടങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും ബോളേഴ്‌സിന് ടീം ടോട്ടല്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. ഇന്ന് ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ചെറിയ ഗ്രൗണ്ടായതുകൊണ്ടുതന്നെ റണ്‍മല തീര്‍ക്കുന്ന മത്സരമാവും ആരാധകരെ കാത്തിരിക്കുന്നത്.
ലഖ്‌നൗ ടീം;
നിക്കോളാസ് പൂറന്‍(ക്യാപ്റ്റന്‍),കെ എല്‍ രാഹുല്‍,ക്വിന്റണ്‍ ഡി കോക്ക്,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്,മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍ കുല്‍ക്കര്‍ണി,എംസിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍,ഡേവിഡ് വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
ബാംഗ്ലൂര്‍ ടീം;
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റന്‍),ഗ്ലെന്‍ മാക്‌സ്വെല്‍,വിരാട് കോലി,രജത് പാട്ടിദാര്‍,അനൂജ് റാവത്ത്,ദിനേശ് കാര്‍ത്തിക്,സുയാഷ് പ്രഭുദേശായി,വില്‍ ജാക്‌സ്,മഹിപാല്‍ ലോംറോര്‍,കരണ്‍ ശര്‍മ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗര്‍,വൈശാഖ് വിജയകുമാര്‍,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാന്‍ഷു ശര്‍മ്മ,രാജന്‍ കുമാര്‍,കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്,യാഷ് ദയാല്‍,ടോം കുറാന്‍, ലോക്കി ഫെര്‍ഗൂസണ്‍,സ്വപ്നില്‍ സിംഗ്,സൗരവ് ചൗഹാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."