ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്
തിരുവനന്തപുരം: ശൂന്യവേതന അവധി (Leave Without Allowances) പൂർത്തിയാക്കിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. അവധി കഴിഞ്ഞ് തിരിച്ചെത്താത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ധനവകുപ്പ് കർശന സർക്കുലർ പുറത്തിറക്കി.
അവധി അവസാനിച്ചിട്ടും വർഷങ്ങളോളം സർവീസിൽ തിരികെ പ്രവേശിക്കാതെ തുടരുന്ന ജീവനക്കാരെ കണ്ടെത്തി പുറത്താക്കാൻ വകുപ്പ് തലവന്മാർക്ക് ധനവകുപ്പ് നിർദേശം നൽകി. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാത്തവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം,ഇത്തരക്കാരെ കണ്ടെത്തി സർവീസിൽ നിന്ന് പിരിച്ചുവിടണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ. നടപടിയെടുക്കാതെ പോകുന്നതിനാൽ പലർക്കും പെൻഷൻ ആനുകൂല്യങ്ങൾ അടക്കം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കുലറെന്നും ധനവകുപ്പ് വിശദീകരിച്ചു.
കൃത്യമായ നടപടികൾ സ്വീകരിച്ച് സർവീസിൽ തുടരാൻ അർഹതയില്ലാത്ത ജീവനക്കാരെ പുറത്താക്കണമെന്നും, ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കുക, ധനപരമായ ബാധ്യതകൾ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ധനവകുപ്പ് ലക്ഷ്യമിടുന്നത്.
The Finance Department is moving to implement strict measures, including potential termination, against government employees who have not returned to duty after their periods of Leave Without Allowances (LWA) expired. This action aims to address the issue of employees failing to rejoin service for extended periods, preventing unnecessary financial liabilities like pension benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."