ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം
സിഡ്‌നി: ബോണ്ടി ബീച്ച് ആക്രമണത്തിനു പിന്നാലെ രാജ്യത്ത് വിദ്വേഷം വച്ചുപൊറുപ്പിക്കില്ലെന്ന് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി അൻ്റോണി ആൽബനീസ്. ബോണ്ടി ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും വിഭജനം സൃഷ്ടിക്കുന്നവരെയും വർഗീയത പ്രചരിപ്പിക്കുന്നവരെയും നേരിടുമെന്ന് ആൽബനീസ് കാൻബറയിൽ പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് വിസ നിരസിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം നൽകിയിട്ടുണ്ട്. വിദ്വേഷം തടയാൻ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തും. ജൂത വിരുദ്ധതയും മറ്റും തടയാനും നേരിടാനും നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മതപ്രചാരകർക്ക് കനത്ത പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരും. തീവ്ര വിദ്വേഷ പ്രസംഗം തടയാനാണിത്. ഓൺലൈനുകളിലെ വിദ്വേഷ പ്രചാരണത്തെയും സമാന രീതിയിൽ തടയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 15 പേരാണ് ബോണ്ടി ബീച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂത ആഘോഷമായ ഹനൂക്കയുടെ ആദ്യ ദിനത്തിൽ രണ്ടു തോക്കുധാരികൾ നിറയൊഴിക്കുകയായിരുന്നു. ഇതിൽ ഒരാൾ പൊലിസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
following the bondi beach attack, australian prime minister anthony albanese said the country will not tolerate hate. in canberra, albanese stated that those spreading hate, creating division, and promoting racism will be confronted in the context of the bondi beach attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."