HOME
DETAILS

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

  
November 09, 2025 | 8:19 AM

al rayyan mosque in hatta achieves leed zero carbon certification

ദുബൈ: ലീഡ് സീറോ കാർബൺ സർട്ടിഫിക്കറ്റ് (ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈൻ - LEED) നേടുന്ന ലോകത്തിലെ ആദ്യത്തെ ആരാധനാലയമായി മാറി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്. ഞായറാഴ്ച ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് (DEWA) ഈ പ്രഖ്യാപനം നടത്തിയത്.

യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലാണ് (USGBC) ലീഡ് സർട്ടിഫിക്കേഷൻ നൽകുന്നത്. പ്രവർത്തന സമയത്ത് കാർബൺ ബഹിർ​ഗമനം പൂർണ്ണമായും ഇല്ലാതാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. വാർഷിക കാർബൺ ബഹിർഗമനത്തിന്റെ 175 ശതമാനം നികത്തിക്കൊണ്ടാണ് അൽ റയ്യാൻ മസ്ജിദ് ഈ നേട്ടം കൈവരിച്ചത്.

ഇത് മൂന്നാം തവണയാണ് അൽ റയ്യാൻ മസ്ജിദ് ഇത്തരമൊരു ലോക റെക്കോർഡ് സ്വന്തമാക്കുന്നത്. 2021-ൽ, LEED v4 പ്രകാരം LEED പ്ലാറ്റിനം സർട്ടിഫിക്കേഷനും, 2014-ൽ LEED സീറോ എനർജി സർട്ടിഫിക്കേഷനും മസ്ജിദിന് ലഭിച്ചിരുന്നു. മാത്രമല്ല, LEED പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ച ലോകത്തിലെ ആദ്യത്തെ മസ്ജിദ് എന്ന റെക്കോർഡും അൽ റയ്യാൻ മസ്ജിദിന്റെ പേരിലാണ്. 

പരിസ്ഥിതി പുനഃസ്ഥാപനത്തിലും കാലാവസ്ഥാ സൗഹൃദ രൂപകൽപ്പനയിലും ആരാധനാലയങ്ങൾക്ക് എങ്ങനെ നേതൃത്വം നൽകാനാകും എന്നതിന്റെ ഉദാഹരണമാണ് 2025-ലെ ഈ സർട്ടിഫിക്കേഷൻ എന്ന് ദുബൈ മീഡിയാ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

അതേസമയം, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ ഈ നേട്ടത്തിൽ സന്തോഷം അറിയിച്ചു. അൽ റയ്യാൻ മസ്ജിദ് ലോകമെമ്പാടുമുള്ള പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് ഒരു മാതൃകയാണ്. മാത്രമല്ല, പരിസ്ഥിതിക്ക് ഗുണകരവും ദീർഘകാലം നിലനിൽക്കുന്നതുമായ സ്വാധീനം ഉണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു‌‌.

Al Rayyan Mosque in Hatta has become the world's first worship place to achieve Leadership in Energy and Environmental Design (LEED) Zero Carbon certification, announced by Dubai Electricity and Water Authority (DEWA) on Sunday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  7 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  7 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  7 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  7 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  7 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  7 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  7 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  7 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  7 days ago