HOME
DETAILS

പ്രസവത്തിനെത്തിയ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം

  
Web Desk
November 09, 2025 | 9:58 AM

thiruvananthapuram-sat-hospital-woman-dies-during-delivery-family-alleges-medical-negligence

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന്പിന്നാലെ മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് ശിവപ്രിയ മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിന് പിന്നാലെ 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും 26ാം തിയ്യതി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. പിന്നീട് ഓരോ ദിവസം പിന്നിട്ടപ്പോഴും ആരോഗ്യനില മോശമായി വന്നു. അണുബാധയുണ്ടായത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 

ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയും നല്‍കുന്ന വിശദീകരണം. 

മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം വേണു എന്നൊരാള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം.

English Summary: In Thiruvananthapuram, a young woman who was admitted for childbirth died under suspicious circumstances, with her family alleging medical negligence at the SAT Hospital. According to relatives, the woman developed complications during delivery, but doctors failed to provide timely and proper treatment. The family has filed a complaint demanding an investigation into the incident and strict action against those responsible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  a day ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  a day ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  a day ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  a day ago
No Image

പാകിസ്താനിൽ ഗൂഗിൾ സെർച്ച് ചാർട്ട് കീഴടക്കി ഇന്ത്യൻ 'വെടിക്കെട്ട്' ഓപ്പണർ; 2025-ൽ പാകിസ്ഥാനിൽ ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട കായികതാരം

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍

Kerala
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാ​ഗികമായി അടച്ചു; ദുബൈ, ഷാർജ നഗരങ്ങളിൽ ഗതാഗതക്കുരുക്ക്

uae
  •  a day ago
No Image

ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് വിഡി സതീശന്‍; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി

Kerala
  •  a day ago
No Image

കാലിക്കറ്റ് സർവകലാശാല 4 വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി; പൊലിസിന് 39 കേസുകൾ കൈമാറി

crime
  •  a day ago
No Image

യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു

uae
  •  a day ago