ഉത്തര്‍പ്രദേശില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി; ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകർ; റിപ്പോർട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത് വെച്ചാണ് ഫോസിലുകള്‍ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ദശലക്ഷക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് കൊമ്പുകളുള്ള ട്രൈസെറോടോപ്പ്‌സ് ദിനോസറിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്റര്‍ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു. ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്‌തെടുത്തിരുന്നു.
A report from Saharanpur district in Uttar Pradesh says that dinosaur fossils have been discovered. It is believed that the fossils belong to the Triceratops species. According to national media reports, the fossils were found on the banks of the Sahansara River, and they are estimated to be millions of years old.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."