വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു
വണ്ടൂര്‍ (മലപ്പുറം): മലപ്പുറം അമ്പലപ്പടി ബൈപ്പാസിലെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം. വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ രണ്ടു പവന്‍ സ്വര്‍ണാഭരണമാണ് മൂന്നംഗ മുഖംമൂടി സംഘം കവര്‍ന്നത്. പരേതനായ വിമുക്തഭടന്‍ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവര്‍ന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
മോഷ്ടാക്കളുമായുള്ള മല്‍പ്പിടുത്തത്തിലും വീഴ്ചയിലും പരുക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ബന്ധുക്കളുടെ വീടിനു സമീപത്തുള്ള വീട്ടിലാണ് ചന്ദ്രമതി താമസിക്കുന്നത്.
രാത്രിയില്‍ വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. കുടിവെള്ള ടാങ്കിനു മുകളില്‍ തേങ്ങ വീണതാകും എന്നു കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതില്‍ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി നോക്കി. ഉടന്‍ രണ്ടുപേര്‍ ചേര്‍ന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിഞ്ഞു. മറ്റൊരാള്‍ പുറകില്‍ നിന്ന് വായ പൊത്തിപ്പിടിച്ചു. മറ്റേയാള്‍ കൈയിലെ വളകള്‍ ഊരിയെടുക്കാന്‍ ശ്രമം നടത്തി. ഊരാന്‍ കിട്ടാതായപ്പോള്‍ പ്ലെയര്‍ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു.
ചന്ദ്രമതി കരഞ്ഞ് ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കള്‍ വിവരമറിയുന്നത്. ഉടന്‍ പൊലിസിനെ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും രാത്രി പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In a shocking incident in Vandoor, Malappuram district, a masked gang broke into a house and robbed gold jewellery after attacking an elderly woman with chilli powder. The incident took place around 9 pm at a house near the Ambalappadi bypass, where 63-year-old K. Chandramathi, who lives alone, was targeted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."