HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി
November 10, 2025 | 3:40 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലിരിക്കെ മോഷണക്കേസ് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലfസ് കസ്റ്റഡിയിലെടുത്ത രാജീവ് എന്നയാളാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ്, ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.ഇന്ന് പുലർച്ചെ ഐസിയുവിലെ ജനൽ വഴി ചാടിയാണ് രാജീവ് രക്ഷപ്പെട്ടത്. പ്രതിക്കായി പൊലിസ് ഉടൻതന്നെ വിപുലമായ തിരച്ചിൽ ആരംഭിച്ചു.കൊല്ലം ഈസ്റ്റ് പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഐസിയുവിൽ നിന്ന് രക്ഷപ്പെട്ടത് പൊലിസിന് തലവേദനയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."