ടി.പി വധകേസ്: പ്രതിക്ക് ജാമ്യം നൽകുന്നതിൽ ഒരക്ഷരം പോലും മിണ്ടാതെ സർക്കാർ; കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടിനെതിരെ കെ.കെ രമ സുപ്രിംകോടതിയിൽ
ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. സുപ്രിംകോടതിയിൽ ശക്തമായ നിലപാട് അറിയിച്ച രമ, കേരള സർക്കാരിന്റെ നിസ്സംഗത സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഭരണകക്ഷിയിൽപ്പെട്ട പ്രതിയുടെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ഒരക്ഷരം പോലും മിണ്ടാതെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് രമയുടെ ആരോപണം.
ടി.പി വധകേസ് പ്രതിക്ക് ജാമ്യം നൽകുന്നതിൽ സർക്കാർ മൗനം പാലിക്കുകയും ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറുകയും ചെയ്തത് ഞെട്ടലുണ്ടാക്കിയെന്ന് രമ പറയുന്നു. ഇത് കേസിൽ പ്രതികളോടുള്ള സർക്കാരിന്റെ മൃദുസമീപനം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നുവെന്നാണ് രമ വ്യക്തമാക്കുന്നത്.
അതേസമയം, ജാമ്യാപേക്ഷ എതിർക്കേണ്ട ചുമതല സർക്കാരിന്റെ ചുമലിൽ വയ്ക്കാനാവില്ലെന്നും സർക്കാരിനെ ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിലപാട്. പ്രതിയുടെ ജാമ്യഹരജിയിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞേ മതിയാകൂ എന്ന് കെ.കെ. രമയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, എ. കാർത്തിക് എന്നിവർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ ഹാജരാകാത്തതിനാൽ സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ഷോങ്കറാണ് കോടതിയിലെത്തിയത്. എന്നാൽ ജാമ്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ഇദ്ദേഹവും നിലപാട് വ്യക്തമാക്കാൻ തയ്യാറായില്ല. ഇതോടെ, കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ പരസ്യമായി സ്വീകരിക്കുന്നതെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം നൽകാൻ കെ.കെ രമയ്ക്ക് സുപ്രിംകോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
k.k. rema, mla and wife of slain rmp leader t.p. chandrasekharan, moved the supreme court opposing bail for one of the murder case convicts, jyothi babu. she highlighted that the kerala government adopted a silent stance and did not oppose the bail plea of the accused, who belongs to the ruling party, prompting accusations that the government is protecting the killers. the supreme court, while noting rema's objections, stated it could not compel the government to oppose the bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."