HOME
DETAILS

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

  
February 19, 2026 | 8:34 AM

the-kerala-story-2-trailer-trolled-by-malayalis-over-beef-scene

ദ കേരള സ്‌റ്റോറി 2 ട്രെയിലറിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും മലയാളികള്‍. യൂട്യൂബില്‍ സ്ട്രീം ചെയ്യുന്ന സിനിമയുടെ ട്രെയിലറില്‍ നിറയെ മലയാളികളുടെ ട്രോളാണ്. കേരളത്തെയും മുസ് ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ചിത്രത്തിലെ സംഘപരിവാര്‍ അജണ്ട സോഷ്യല്‍മീഡിയയിലൂടെ തുറന്നുകാട്ടുകയാണ് കമന്റുകളില്‍. 

 തീവ്രവിദ്വേഷം പടര്‍ത്തുന്ന ഉള്ളടക്കമാണ് ചിത്രത്തിലെന്ന് വ്യക്തമാക്കുന്നതാണ് 'ദി കേരള സ്റ്റോറി 2'ന്റെ പുറത്തിറങ്ങിയ ട്രെയിലര്‍. ചിത്രത്തില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് രസകരമായ ട്രോളുകള്‍ക്ക് വിധേയമാകുന്നത്. 

ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണെന്നാണ് ഈ രംഗത്തില്‍ കഥാപാത്രം പറയുന്നത്. ഇതിനാണ് മലയാളികളുടെ വക ട്രോള്‍. ബീഫ് കഴിക്കുന്ന രംഗം ചെയ്യാന്‍ ആളെ ആവശ്യമുണ്ടെങ്കില്‍ പറയണമെന്നും നിര്‍ബന്ധിക്കാതെ തന്നെ കഴിക്കാമെന്നുമാണ് കമന്റുകള്‍. 

' പൊറോട്ടയില്ലാതെ എങ്ങനെയാണ് ബിഫ് കഴിക്കുക, ഇവിടെ ആളുകള്‍ക്ക് തിന്നാന്‍ തികയുന്നല്ല, ഇന്ത്യയില്‍ ഇനി വേറെ കേരളമുണ്ടോ, ഞങ്ങള്‍ മലയാളികള്‍ വീട്ടില്‍ ഹിന്ദി സംസാരിക്കാറില്ല, നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായിരിക്കുന്നു'- എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 

ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ നടത്തണമെന്നാണ് ചിലരുടെ അഭിപ്രായം. 

കാമാഖ്യ നാരായണ സിങ് ആണ് ദി കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുല്‍ ഷാ നിര്‍മിക്കുന്ന ചിത്രത്തില്‍ ആഷിന്‍ എ ഷായാണ് സഹനിര്‍മാതാവ്. 2026 ഫെബ്രുവരി 27 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ മുഖ്യവേശഷങ്ങളില്‍ എത്തുന്നത്. 

 

The trailer of The Kerala Story 2 has triggered widespread criticism and trolling on social media, especially among Malayalis. The film, directed by Kamakhya Narayan Singh and produced by Vipul Amrutlal Shah, is facing backlash over scenes perceived as targeting Kerala and the Muslim community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  2 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  2 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  2 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  2 days ago
No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  2 days ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  2 days ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  2 days ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബഹ്‌റൈന്‍; എല്‍.എം.ആര്‍.എ ഫീസിളവ് നിര്‍ദ്ദേശം വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്

bahrain
  •  2 days ago
No Image

യു.എ.ഇ എംബസിക്ക് നേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

International
  •  2 days ago