HOME
DETAILS

ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍'; ഭീതി വിവരിച്ച് ദൃക്‌സാക്ഷികള്‍

  
Web Desk
November 11, 2025 | 1:03 AM

delhi blast eyewitnesses recount heavy alert in india

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ വൈകീട്ടുണ്ടായ സ്‌ഫോടനത്തിന്റെ ഭീകരത വിവരിച്ച് ദൃക്‌സാക്ഷികള്‍. കനത്ത സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. 'ഞാന്‍ ഓടി. മറ്റ് പലരും സ്‌ഫോടനം കേട്ട് ഓടുകയായിരുന്നു. ഓടുന്നതിനിടയില്‍ മൂന്ന് തവണ വീണു. സ്‌ഫോടനം വളരെ തീവ്രമായതിനാല്‍ ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി. സ്വയരക്ഷയ്ക്കായി ഓടുന്ന ആളുകള്‍ പരസ്പരം ഇടിച്ചുവീഴുകയുംചെയ്തു. ഇനിയൊരു സ്‌ഫോടനം കൂടി നടന്നാല്‍ നാമെല്ലാവരും മരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി- ദൃക്‌സാക്ഷിയായ മുഹ്‌സിന്‍ അലി പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഞാന്‍ വീടിന്റെ മേല്‍ക്കൂരയിലായിരുന്നു. അവിടെ നിലത്ത് വലിയ തീപിടുത്തങ്ങള്‍ കണ്ടു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അറിയാനായി താഴേക്ക് ഓടി. സ്‌ഫോടനം വളരെ ശക്തമായിരുന്നു. എന്റെ വീടിന്റെ ജനാലകള്‍ കുലുങ്ങി-മറ്റൊരാള്‍ പറഞ്ഞു.
വലിയ സ്‌ഫോടനമായിരുന്നുവെന്നും അതിന്റെ പ്രകമ്പനം 700 മുതല്‍ 900 മീറ്റര്‍ വരെ അനുഭവപ്പെട്ടതായും പ്രദേശത്തെ വ്യാപാരി സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. ഭൂചലനം ഉണ്ടായതുപോലെ സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങി. റോഡില്‍ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. തലയും കാലുകളും വേര്‍പ്പെട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തും: അമിത്ഷാ
ന്യൂഡല്‍ഹി: സ്‌ഫോടനത്തിന്റെ കാരണം നിര്‍ണ്ണയിക്കാനും സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനും സാധ്യമായ എല്ലാ കോണുകളും പരിശോധിക്കുന്നുണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. സ്‌ഫോടനത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കും. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. 

വളരെ വേദനാജനകം: കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തെ കോണ്‍ഗ്രസ് അപലപിച്ചു. വിഷമകരമായ ഈ സമയം ഞങ്ങള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ട്വീറ്റ്‌ചെയ്തു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. സംഭവത്തില്‍ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  an hour ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  an hour ago
No Image

കുവൈത്ത്: വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  an hour ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  an hour ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  2 hours ago
No Image

മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്

Saudi-arabia
  •  2 hours ago
No Image

Delhi Red Fort Blast Live Updates: ഡല്‍ഹി സ്‌ഫോടനം: കാറുടമ കസ്റ്റഡിയില്‍, യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു

National
  •  2 hours ago
No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  9 hours ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  10 hours ago