HOME
DETAILS

രാജാവിന്റെ പേരില്‍ ജനിച്ച ബ്ലൂടൂത്ത്; നമ്മുടെ ബ്ലൂടൂത്തിനു പിന്നിലുമുണ്ട് വിചിത്രമായ ഒരു കഥ 

  
November 11, 2025 | 3:38 AM

the royal story behind the name bluetooth

എന്താണ് ബ്ലൂടൂത്ത് എന്നത് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വയറുകളില്ലാതെ ഉപകരണങ്ങള്‍ക്കിടയില്‍ ഡാറ്റ കൈമാറാന്‍ സഹായിക്കുന്ന ഒരു വയര്‍ലസ് സാങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്. ഇത് റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ ദൂരത്തില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു. അതായത്, കേബിളുകളില്ലാതെ ഉപകരണങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പരസ്പരം ബന്ധിപ്പിക്കാനും സംവദിക്കാനും ഉപകരണങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ ഹാന്‍ഡ്‌ഷേക്ക് പോലെയാണിത്. 
എന്നാല്‍ ബ്ലൂടൂത്തിന് ആ പേര് എങ്ങനെ ലഭിച്ചു എന്ന് അറിയാമോ..? പത്താം നൂറ്റാണ്ടില്‍ ഡെന്‍മാര്‍ക്കും നോര്‍വേയും ഭരിച്ചിരുന്ന ഹെറാള്‍ഡ് ബ്ലൂടൂത്ത് എന്ന രാജാവിന്റെ സ്മരണാര്‍ഥമാണ് ബ്ലൂടൂത്ത് എന്ന പേരിന്റെ ഉത്ഭവം.

1997ല്‍ ഇന്റല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജിം കര്‍ദാഷ് എന്നയാളാണ് ഇങ്ങനെയൊരു പേര് നിര്‍ദേശിക്കുന്നത്. ഹെറാള്‍ഡ് രാജാവിനെയും വൈക്കിംഗുകളെയും പറ്റിയുള്ള ഫ്രാന്‍സ് ജി ബെംഗ്‌സണിന്റെ ദ ലോങ് ഷിപ്‌സ് എന്ന ചരിത്ര ഫിക്ഷന്‍ നോവല്‍ വായിക്കുകയായിരുന്നു ജിം.

അപ്പോഴാണ് ബ്ലൂടൂത്ത് എന്ന പേര് ജിമ്മിന്റെ മനസിലേക്കു കയറുന്നത്. ബ്ലൂടൂത്തും ഹെറാള്‍ഡ് രാജാവും തമ്മില്‍ ഒരു ബന്ധമുണ്ട്. പരസ്പരം കലഹിച്ചു കഴിഞ്ഞിരുന്ന ഡാനിഷ് ഗോത്രവര്‍ഗക്കാരെ തന്റെ ഭരണകാലത്ത് ഒറ്റ സാമ്രാജ്യത്തിനു കീഴിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതും ഹെറാള്‍ഡ് രാജാവിനായിരുന്നു. 

അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ ബ്ലൂടൂത്തിനും സാധിക്കുന്നു. ഹെറാള്‍ഡ് ബ്ലൂടൂത്തിലെ H,B എന്നീ അക്ഷരങ്ങളാണ് ബ്ലൂടൂത്തിന്റെ ലോഗോയില്‍ കാണാന്‍ സാധിക്കുക. പ്രാചീന ജര്‍മാനിക് ലിപിയിലാണ് ഈ അക്ഷരങ്ങള്‍ ഉള്ളത്. ഇവരണ്ടും സംയോജിപ്പിച്ചാണ് ലോഗോയുടെ രൂപകല്‍പനയും. 

 

Bluetooth is a wireless technology that allows devices to communicate and share data without cables, using short-range radio waves. But the origin of its name has an interesting royal twist. The name Bluetooth was inspired by King Harald “Bluetooth” Gormsson, who ruled Denmark and Norway in the 10th century. He was known for uniting various Danish tribes under one kingdom — similar to how Bluetooth technology unites different devices for communication. In 1997, Jim Kardach, an engineer at Intel, proposed the name after reading “The Long Ships”, a historical novel by Frans G. Bengtsson about the Viking era and King Harald. The symbolism of unification perfectly matched the technology’s purpose.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

Kerala
  •  3 hours ago
No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  3 hours ago
No Image

ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്

Cricket
  •  4 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്- ഡല്‍ഹി മുഖ്യമന്ത്രി /Delhi Red Fort Blast

National
  •  4 hours ago
No Image

അവൻ ഒറ്റക്ക് ടീമിനെ വിജയിപ്പിച്ചു, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല: ഗാംഗുലി

Cricket
  •  4 hours ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  5 hours ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  5 hours ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  5 hours ago