HOME
DETAILS

തൊഴിലാളികൾ അറിയാൻ: യുഎഇയിൽ തൊഴിൽ നിയമം ലംഘിച്ചാൽ MOHRE-യെ സമീപിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  
November 11, 2025 | 6:23 AM

uae labour law know your rights as an employee

ദുബൈ: ശമ്പളം വൈകുക, ഓവർ ചൈം ഡ്യൂട്ടിക്ക് പണം ലഭിക്കാതിരിക്കുക, ഗ്രാറ്റുവിറ്റി തടഞ്ഞുവെക്കുക, അല്ലെങ്കിൽ അമിതമായി ജോലി ചെയ്യിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടോ? എങ്കിൽ യുഎഇ തൊഴിൽ നിയമപ്രകാരം ഇത് നിയമലംഘനമാണ്. ഇത്തരം വിഷയങ്ങൾ തൊഴിൽ തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയത്തിൽ (MOHRE) ഉന്നയിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്.

എപ്പോഴാണ് പരാതി നൽകേണ്ടത്?

ശമ്പളം ലഭിക്കാതിരിക്കുക, അന്യായമായി പിരിച്ചുവിടുക, ജോലിസ്ഥലത്തെ ഉപദ്രവങ്ങൾ, അല്ലെങ്കിൽ തൊഴിലുടമ നിങ്ങളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പരാതി നൽകാം.

അതേസമയം, നിങ്ങളുടെ സ്ഥാപനം മെയിൻലാൻഡിലാണോ ഫ്രീ സോണിലാണോ പ്രവർത്തിക്കുന്നത് എന്നതനുസരിച്ച് പരാതി നൽകുന്ന രീതിയിൽ കുറച്ച് മാറ്റങ്ങളുണ്ട്. 

മെയിൻലാൻഡ് കമ്പനികൾ: നിങ്ങളുടെ തൊഴിലുടമയ്ക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിൽ ലൈസൻസ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് നേരിട്ട് MOHRE-ക്ക് പരാതി നൽകാം.

ഫ്രീ സോൺ കമ്പനികൾ: നിങ്ങൾ ഒരു ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ആദ്യം അതത് ഫ്രീ സോണിന്റെ മീഡിയേഷൻ്‍ ഡിപ്പാർട്മെന്റിൽ പരാതി നൽകണം. ഈ വിഭാഗം ഒത്തുതീർപ്പിനാണ് ശ്രമിക്കുക, അവർക്ക് നിയമപരമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല.

എങ്ങനെ പരാതി നൽകാം?

താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് MOHRE-യിൽ പരാതി രജിസ്റ്റർ നൽകാം.

  • MOHRE മൊബൈൽ ആപ്പ്
  • കോൾ സെന്റർ: 80060
  • തവ്‌സീൽ സർവിസ് സെന്ററുകൾ
  • ഓൺലൈനായി: MOHRE വെബ്സൈറ്റ്.

കൂടാതെ, നിയമോപദേശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്ററിൽ (80084) ബന്ധപ്പെടാവുന്നതാണ്.

പിന്നീട് എന്ത് സംഭവിക്കും?

50,000 ദിർഹത്തിൽ താഴെയുള്ള തർക്കങ്ങൾക്ക്: 2022-ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 1-ലെ ആർട്ടിക്കിൾ 31 അനുസരിച്ച്, MOHRE-ക്ക് നിയമപരമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും.

50,000 ദിർഹത്തിൽ കൂടുതലുള്ള തുകയുടെ ക്ലെയിമുകളിലോ അല്ലെങ്കിൽ ഒത്തുതീർപ്പിൽ എത്താൻ കഴിയാതെ വരുമ്പോഴോ, തൊഴിലാളിക്ക് കോടതിയെ സമീപിക്കുന്നതാനായി MOHRE ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകും.

സമയപരിധികൾ

പരാതി നൽകാനുള്ള സമയപരിധി: പ്രശ്നം ഉണ്ടായി രണ്ട് വർഷത്തിനുള്ളിൽ (ഫെഡറൽ ഡിക്രി-ലോ നമ്പർ 33/2021-ലെ ആർട്ടിക്കിൾ 54 (9) പ്രകാരം പരാതി നൽകിയിരിക്കണം. 

തീർപ്പാക്കൽ സമയം: പരാതി ലഭിച്ച് 14 ദിവസത്തിനുള്ളിൽ MOHRE അത് തീർപ്പാക്കിയിരിക്കണം (ഒത്തുതീർപ്പ്, അന്തിമ തീരുമാനം, അല്ലെങ്കിൽ കോടതിയിലേക്ക് റഫർ ചെയ്യുക എന്നിവയിലൂടെ).

അപ്പീൽ: MOHRE-യുടെ തീരുമാനത്തിനെതിരെ, തീരുമാനം വന്ന് 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഏതൊരു കക്ഷിക്കും അപ്പീൽ കോടതിയെ സമീപിക്കാവുന്നതാണ്. അപ്പീൽ തീർപ്പാക്കുന്നത് വരെ MOHRE-യുടെ തീരുമാനം താൽക്കാലികമായി നിർത്തിവയ്ക്കും.

ഈ നടപടികൾ അറിഞ്ഞിരിക്കുന്നത് യുഎഇയിലെ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ലഭിക്കാനും ഉപകാരപ്പെടും.

Facing issues like delayed salary, unpaid overtime, withheld gratuity, or excessive workload? These are violations of UAE Labour Law. Know your rights and protections under the law to ensure fair treatment in the workplace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  4 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  4 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  4 days ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  4 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  4 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  4 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  4 days ago