പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ
കണ്ണൂര്‍: പ്ലാസ്റ്റിക് കത്തിച്ചെന്ന പരാതിയില്‍ പൊലിസിന് പിഴ. 5000 രൂപ പിഴയടക്കാനാണ് പൊലിസ് ഇന്‍ഡോര്‍ സ്റ്റേഡിയം ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥന് പിഴ നോട്ടീസ് നല്‍കിയത്. സ്റ്റേഡിയത്തിലെ മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറിലേക്ക് അയച്ച പരാതിയിലാണ് പൊലിസിന് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചത്.
പൊലിസ് മൈതാനിക്കടുത്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പരിസരത്താണ് കഴിഞ്ഞ ദിവസം നട്ടുച്ചയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ട് കത്തിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിക്കുന്നത് ദൃശ്യങ്ങളടക്കമാണ് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. നഗരപാലിക ആക്റ്റ് 340 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സ്‌ക്വാഡ് കണ്ണൂര്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.
മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാം.
English Summary: In Kannur, the police have been fined ₹5,000 for burning plastic waste. The fine was imposed on the officer in charge of the police indoor stadium, following a public complaint that plastic and other waste were being burnt near the stadium premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."