ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല
ദുബൈ: ദുബൈയിൽ വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് ഇ-സ്കൂട്ടറുകൾ. എന്നാൽ, ഇ-സ്കൂട്ടറുകളഉടെ സുരക്ഷിതമല്ലാത്ത ഉപയോഗം ദുബൈയിൽ നിയമലംഘനങ്ങളും അപകടങ്ങളും വർധിക്കാൻ ഒരു പ്രധാന കാരണമാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 656 ഇ-സ്കൂട്ടറുകളാണ് 2024ൽ ദുബൈ പൊലിസ് പിടിച്ചെടുത്തത്. 2025 മേയ് മാസം വരെയുള്ള കാലയളവിൽ, സുരക്ഷിതമല്ലാത്ത റോഡ് ഉപയോഗം കാരണം 13 മരണങ്ങളാണ് ഉണ്ടായത്.
ഇത് പരിഹരിക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലിസും നിയമങ്ങൾ കർശനമാക്കുകയും പൊതുജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നു. ദുബൈയിൽ ഇ-സ്കൂട്ടർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ നൽകുന്നത്.
പ്രായപരിധി
ദുബൈയിൽ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 വയസ്സാണ്.
വേഗപരിധി
ഇ-സ്കൂട്ടറുകൾ ഓടിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്ററാണ് (20 km/h). അതേസമയം, ഈ-സ്കൂട്ടർ യാത്രക്കാർ നിർദ്ദേശിച്ചിട്ടുള്ള പാതകളിലൂടെ മാത്രം സഞ്ചരിക്കുകയും പ്രാദേശിക വേഗനിയന്ത്രണങ്ങൾ പാലിക്കുകയും വേണം.
സുരക്ഷാ ഉപകരണങ്ങളും നിയമങ്ങളും
ഇ-സ്കൂട്ടർ ഓടിക്കുന്നവർ നിയമപരമായി ചില നിർദ്ദേശങ്ങൾ പാലിക്കണം.
- ഹെൽമെറ്റും, ഉചിതമായ പാദരക്ഷകളും വസ്ത്രങ്ങളും ധരിക്കുക.
- മറ്റ് റോഡ് ഉപയോക്താക്കളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
- പാതകൾക്കോ വാഹനങ്ങൾക്കോ തടസ്സമുണ്ടാകാത്ത രീതിയിൽ നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക.
- യാത്രക്കാരെയോ അമിത ഭാരമുള്ള വസ്തുക്കളെയോ കൊണ്ടുപോകരുത്.
- എല്ലാ ട്രാഫിക് ചിഹ്നങ്ങളും അനുസരിക്കുക, കാൽനട ക്രോസിംഗുകളിൽ സ്കൂട്ടറിൽ നിന്നിറങ്ങി നടക്കുക.
- വാഹനം ഓടിക്കുമ്പോൾ ഒരേ സമയം രണ്ട് ഹെഡ്‌സെറ്റുകൾ (dual headsets) ഉപയോഗിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ ഇ-സ്കൂട്ടറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ:
- മുന്നിലെയും പിന്നിലെയും ലൈറ്റുകൾ
- ഹാൻഡിൽബാറിൽ ഉറപ്പിച്ച പ്രവർത്തിക്കുന്ന ഹോൺ
- റോഡിൽ ഓടിക്കാൻ യോഗ്യമായ ടയറുകൾ
- മുന്നിലും പിന്നിലുമുള്ള ബ്രേക്കുകൾ
ദുബൈ മെട്രോയിലും ട്രാംമിലും കൊണ്ടുപോകുന്നത്
2024 ഒക്ടോബർ മുതൽ ദുബൈ മെട്രോയിലും ട്രാംമിലും മടക്കി വെക്കാവുന്ന (foldable) ഇ-സ്കൂട്ടറുകൾ കൊണ്ടുപോകാം. എങ്കിലും, കർശനമായ നിയമങ്ങൾ പാലിക്കണം.
- ഇ-സ്കൂട്ടർ മടക്കി വെക്കാവുന്നതും (foldable), സീറ്റ് ഇല്ലാത്തതുമായിരിക്കണം.
- അളവുകൾ: പരമാവധി നീളം 120 cm, ഉയരം 70 cm, വീതി 40 cm എന്നിവയിൽ കൂടരുത്.
- ഭാരം 20 kg കവിയരുത്.
പെർമിറ്റ്
നിയമപരമായി ഇ-സ്കൂട്ടർ ഓടിക്കുന്നതിന് ആർടിഎയിൽ നിന്നുള്ള പെര്‍മിറ്റ് ആവശ്യമാണ്. ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് (rta.ae) വഴി ഈ പെർമിറ്റ് സൗജന്യമായി ലഭിക്കും. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ട്രാഫിക് ചിഹ്നങ്ങൾ പഠിക്കുകയും ഒരു ചെറിയ ടെസ്റ്റ് പാസ്സാകുകയും ചെയ്താൽ പെർമിറ്റ് ലഭിക്കും.
നിയമലംഘനങ്ങളും പിഴകളും
2022ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ റെസലൂഷൻ നമ്പർ 13 പ്രകാരം ചില സാധാരണ നിയമലംഘനങ്ങൾക്കുള്ള പിഴകളാണ് ഇവിടെ കൊടുക്കുന്നത്.
- ആർടിഎ പെർമിറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ - 200 ദിർഹം
- ഇ-സ്കൂട്ടറിൽ യാത്രക്കാരനെ കയറ്റുക - 300 ദിർഹം
- 60 km/h-ൽ കൂടുതൽ വേഗപരിധിയുള്ള റോഡിൽ ഇ-സ്കൂട്ടർ ഓടിക്കുക - 300 ദിർഹം
- നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയോ, നടപ്പാത തടസ്സപ്പെടുത്തുകയോ ചെയ്താൽ - 200
The increasing popularity of e-scooters in Dubai has raised concerns over safety, with reckless riding and non-compliance with regulations leading to accidents and law violations. Authorities urge riders to adhere to traffic rules and prioritize safety to mitigate risks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."