HOME
DETAILS
MAL
അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 52 പേരെ നാടുകടത്തി
November 13, 2025 | 4:38 AM
മനാമ: ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പ്രചാരണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡില്‍ 52 വിദേശികളെ പിടികൂടി നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
തൊഴില്‍വിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 2 മുതല്‍ 8 വരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് 1899 ജോയിന്റ് റെയ്ഡുകള്‍ ആണ് അധികൃതര്‍ നടത്തിയത്. ഈ പരിശോധനകളില്‍ 17 അനധികൃത തൊഴിലാളികളെ കണ്ടെത്തി. ഇഇവരുള്‍പ്പെടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ പിടിയിലായ 35 പേരെയും അടക്കമാണ് നാടുകടത്തിയത്.
തൊഴില്‍ വിപണിയുടെ സ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തികസാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് എല്‍.എം.ആര്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."