HOME
DETAILS
MAL
എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
Web Desk
November 14, 2025 | 2:18 AM
തിരുവനന്തപുരം: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 0471 2551965 എന്ന കോള്‍സെന്റര്‍ നമ്പറില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ (ഇന്ത്യന്‍ സമയം) ബന്ധപ്പെടാം.ഇതിനു പുറമേ [email protected] എന്ന മെയില്‍ ഐ.ഡിയിലും സംശയങ്ങള്‍ ആരായാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
അതിനിടെ എസ്.ഐ.ആറിന്റെ ഭാഗമായി ഇതുവരെ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം ഒന്നേമുക്കാല്‍ കോടി കടന്നു. ഇന്നലെ വൈകുന്നേരം ആറുമണി വരെയുള്ള കണക്ക് അനുസരിച്ച് 1,84,57, 807 പേര്‍ക്കാണ് ഫോം വിതരണം ചെയ്തതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."