ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല
ദുബൈ: സർവകലാശാലയുടെ ആദ്യകാല പഠനം ഇനി ക്യാമ്പസ് ക്ലാസുകളുടെയും അവസാന വർഷ ഇന്റേൺഷിപ്പ് അവസരങ്ങളുടെയും പരിധിയിലൊതുങ്ങുന്ന പതിവുകൾ തെറ്റിച്ചു യുഎഇയിലെ സായിദ് സർവകലാശാല. ആദ്യ വർഷം മുതൽ തന്നെ ജോലി മേഖലയിൽ നേരിട്ടു പ്രവേശിക്കാനും പ്രായോഗിക പരിചയം സമ്പാദിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്ന പുതുമയാർന്ന രീതികളാണ് സായിദ് സർവകലാശാല സ്വീകരിച്ചിരിക്കുന്നത്.
'First Year Experience' എന്ന പദ്ധതിയുടെ ഭാഗമായുള്ള തൊഴിൽ രംഗത്തേക്കുള്ള തയാറെടുപ്പ് (Workplace Readiness) കോഴ്‌സ് മുഖേനയാണ് വിദ്യാർത്ഥികളിൽ വ്യക്തിപരവും പ്രൊഫഷണലുമായ കഴിവുകൾ വളർത്തുന്നത്. പഠനത്തിനും തൊഴിൽ മേഖലയ്ക്കുമിടയിൽ പാലം സൃഷ്ടിക്കാൻ സർവകലാശാല ഖലീജ് ടൈംസ് പബ്ലിക്കേഷൻസ് ഗ്രൂപ്പുമായിസഹകരിച്ചു ആണ് ഈ പദ്ധതി തുടങ്ങുന്നത്. ടീമിൽ പ്രവർത്തിക്കൽ, ആശയവിനിമയം, പ്രൊഫഷണൽ എതിക്സ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് യഥാർത്ഥ തൊഴിൽപരിചയം ലഭിക്കുന്നതിനുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്.
തുടക്കം വർഷത്തിന്റെ രണ്ടാം സെമസ്റ്ററിൽ
ആദ്യ വർഷത്തിന്റെ രണ്ടാം സെമസ്റ്ററിലാണ് ഈ കോഴ്‌സ് ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ സർവകലാശാലാ ജീവിതത്തിൽ പതിയെ ഇണങ്ങിത്തുടങ്ങിയതിനു ശേഷമാണ് ജോലി സാധ്യതകളിലേക്കുള്ള പ്രവേശനം ഒരുക്കുന്നതെന്ന് സായിദ് സർവകലാശാല ദുബൈ ക്യാമ്പസിലെ പാർട്നർഷിപ് വിദഗ്ധൻ മുഹമ്മദ് ഷഫാഫ് പറഞ്ഞു.
വ്യത്യസ്ത സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, തൊഴിൽ മേഖലകളിലെ സാധ്യതകൾ എങ്ങനെ തിരിച്ചറിയാം, സ്വന്തം ശക്തികളെ ഭാവിയിലുള്ള മികച്ച ഒരു കരിയറുമായി എങ്ങനെ ബന്ധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ വ്യക്തമാക്കുന്നതിൽ ഈ പദ്ധതി വലിയ പങ്കുവഹിക്കുന്നു. അതേസമയം, യുവ എമിറാത്തി പ്രതിഭകളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഒരു വേദിയും ഈ സംരംഭം കമ്പനികൾക്ക് ഒരുക്കുന്നു.
Zayed University equips its students with professional and personal skills from their first year through the Workplace Readiness course, part of the "First Year Experience" program. The university had partnered with Khaleej Times to offer an initiative that bridges academic learning with practical experience, introducing students to teamwork, communication, and professional ethics, and helping them explore how to align their strengths with their future career paths.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."