എന്‍ ശക്തന്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: എന്‍ ശക്തന്‍ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് അദ്ദേഹം കെ.പി.സി.സിക്ക് കൈമാറി.
പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡി.സി.സി താല്‍ക്കാലിക അധ്യക്ഷസ്ഥാനം ലഭിച്ചത്. അതേസമയം, ശക്തന്റെ രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. തദ്ദേശതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് എന്‍. ശക്തന്റെ രാജിയെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങളും കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കവും ഒരു വിഭാഗം നേതാക്കള്‍ എതിരാകുന്നതിലെ നിരാശയുമാണ് ശക്തന്റെ രാജിയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
N. Sakthan has resigned from the post of Thiruvananthapuram DCC President. He submitted his resignation letter to the KPCC leadership. Sakthan had been appointed as the interim DCC chief after Palode Ravi stepped down.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."