HOME
DETAILS

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

  
November 18, 2025 | 5:37 AM

thiruvananthapuram-thykad-student-clash-19-year-old-alan-murder-case

തിരുവനന്തപുരം: തൈക്കാട് സംഘര്‍ഷത്തിനിടെ 19കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ നിലവില്‍ കസ്റ്റഡിയിലുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് നിഗമനത്തിലാണ് പൊലിസ്. 

വിദ്യാര്‍ഥികള്‍ തമ്മിലുള്ള  തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് എത്തിയ രാജാജിനഗര്‍ സ്വദേശി അലന്‍(19) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തായിരുന്നു കൊലപാതകം. 

ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനിയിലെയും ചെങ്കല്‍ചൂളയിലേയും ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. 

 

തൈക്കാട് മോഡല്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രണ്ട് ഗ്യാങ്ങായി തിരിഞ്ഞ് കുറച്ച് നാളായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നു.സ്‌കൂള്‍ യൂനിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന്  ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണം. മൂര്‍ച്ചയേറിയതും കനം കുറഞ്ഞതുമായ ആയുധം വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയത്തിലേക്കു തറച്ചുവെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ അലനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

 

English summary: A 19-year-old youth named Alan, who had arrived to mediate a dispute between student groups, was stabbed to death during a violent clash at Thykad, Thiruvananthapuram. The incident occurred near the Thykad Sastha Temple around 7 pm. Police have identified five members of the attacking group, including a suspect already involved in a “Kappa” case, who is currently in custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  2 hours ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  2 hours ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  2 hours ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  2 hours ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  3 hours ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  3 hours ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  4 hours ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  4 hours ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  4 hours ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  4 hours ago