ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ഇതരസംസ്ഥാനക്കാരിയായ 14 കാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്.തിങ്കളാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാലികളുടെ മകളാണ് പീഡനത്തിനിരയായത്. ഇന്നലെ മാതാപിതാക്കള്‍ രണ്ട് പേരും ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ഒന്നര വയസുകാരിയുടെ വായ പൊത്തിപ്പിടിച്ചതിന് ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്തതോടെ സമീപത്തുണ്ടായിരുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഇവിടെയെത്തി. ഇതോടെ പ്രതികള്‍ ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഒരാളെ പിടികൂടി പൊലിസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമനെയും കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ തിരുവല്ല പൊലിസില്‍ പരാതി നല്‍കി.
Two migrant workers from Bengal have been arrested in Kuttur, Thiruvalla (Pathanamthitta district) for allegedly sexually assaulting a 14-year-old migrant girl. The incident occurred on Monday around 4 PM. According to initial information, the accused attempted to silence the victim’s one-and-a-half-year-old sibling before committing the crime. Police have taken both suspects into custody and further investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."