കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. എസ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്ജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്ജി സമർപ്പിച്ചത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഎം ഹര്ജിയിൽ വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലുള്ള എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹര്ജിയിൽ പറയുന്നുണ്ട്.
സിപിഐയും എസ്ഐആറിനെതിരെ ഹര്ജി നൽകി. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ തന്നെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം എസ്ഐആർ ചെയ്തുകൊണ്ട് മുസ്ലിം ലീഗും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ നൽകിയ ഹര്ജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."