HOME
DETAILS

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

  
Web Desk
November 19, 2025 | 4:40 PM

drank drain cleaner mistaking it for milk 13-month-old baby suffers heart attack loses ability to speak

ബർമിംഗ്ഹാം (യുകെ): പാലാണെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ഗുരുതരമായി ആന്തരിക പൊള്ളലേറ്റതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച കുഞ്ഞിന്റെ ശബ്ദവും നഷ്ടമായതായാണ് റിപ്പോർട്ട്.

ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഡ്രെയിൻ ക്ലീനർ ഉള്ളിലായതിനെ തുടർന്ന് സാമിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ സംഭവിക്കുകയും ചെയ്തു. 'ദി സൺ' എന്ന പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് സാമിന്റെ പിതാവ് നദീൻ അൽഷാമേരി മാധ്യമങ്ങളോട് പറഞ്ഞു. തറയിൽ വെച്ചിരുന്ന വെളുത്ത കുപ്പിയിലെ ദ്രാവകം പാലാണെന്ന് തെറ്റിദ്ധരിച്ച കുഞ്ഞ് എടുത്ത് കുടിക്കുകയായിരുന്നു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. "എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിയുമ്പോഴേക്കും അവന് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു," പിതാവ് പറഞ്ഞു.

ഡ്രെയിൻ ക്ലീനർ ഉള്ളിൽ ചെന്ന ഉടൻ കുട്ടിയുടെ ചുണ്ടുകൾ, വായ, നാവ്, ശ്വാസനാളം എന്നിവിടങ്ങളിൽ ​ഗുരുതരമായ പൊള്ളലേറ്റു. ജീവന് ഭീഷണിയാകുന്ന തരത്തിൽ ആന്തരികാവയവങ്ങളെയും പൊള്ളൽ ബാധിച്ചു. നിലവിൽ കുട്ടിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

കുട്ടിയെ ഉടൻ തന്നെ ബർമിംഗ്ഹാമിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം മൂക്കിലൂടെ ഫീഡിംഗ് ട്യൂബ് ഇട്ടെങ്കിലും പിന്നീട് ഡോക്ടർമാർ അത് നീക്കം ചെയ്ത് വയറ്റിൽ സ്ഥിരമായ ട്യൂബ് ഘടിപ്പിച്ചു. കുട്ടിയുടെ വായ അടഞ്ഞുപോകാൻ തുടങ്ങിയിരിക്കുകയാണ്. ഭക്ഷണമോ പാനീയമോ വിഴുങ്ങുന്നതിൽ നിന്ന് അവനെ തടയുന്ന ഒരു ചെറിയ ദ്വാരം മാത്രമേ വായയിൽ അവശേഷിക്കുന്നുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു.

കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചെങ്കിലും അടുത്ത തന്നെ ഒരു ശസ്ത്രക്രിയക്കായി എത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചില ഡോക്ടർമാർ ശസ്ത്രക്രിയ സാധ്യമാണെന്ന് പറയുമ്പോൾ, ഇത് അപൂർവമായ ഒരു ആദ്യ കേസ് ആയതിനാൽ മറ്റ് ചില ഡോക്ടർ ആശങ്ക പ്രകടിപ്പിച്ചതായും പിതാവ് കൂട്ടിച്ചേർത്തു. സാമിന്റെ ചികിത്സാച്ചെലവുകൾക്കായുള്ള പണത്തിന് വേണ്ടി കുടുംബം ഒരു കാമ്പെയ്‌ൻ ആരംഭിച്ചതായാണ് വിവരം.

 

 

A 13-month-old baby in Birmingham, UK, suffered a severe internal burn, heart attack, and permanent damage to his throat and mouth after mistaking a bottle of drain cleaner for milk and drinking it. The toddler, Sam Anwar Alshameri, has lost his ability to speak and is being fed through a permanent tube in his stomach. His family has started a GoFundMe campaign to raise money for his treatment and upcoming surgery. drank drain cleaner mistaking it for milk 13-month-old baby suffers heart attack loses ability to speak.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  2 hours ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  2 hours ago
No Image

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് യുവാവ്; വീഡിയോ വൈറൽ

TIPS & TRICKS
  •  3 hours ago
No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  4 hours ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  4 hours ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  4 hours ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  4 hours ago
No Image

'അത്ഭുതകരമാണ്, എന്തൊരു കളിക്കാരനാണ് അവൻ'; ബ്രസീൽ ഫോക്കസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹ

Football
  •  5 hours ago