ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം
2026-ലെ ആദ്യത്തെ പൂർണ്ണചന്ദ്രൻ നാളെ (ജനുവരി 3) ആകാശത്ത് ദൃശ്യമാകും. സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്ന ഈ ചന്ദ്രൻ അറിയപ്പെടുന്നത് 'വൂൾഫ് സൂപ്പർമൂൺ' എന്നാണ്.
എന്താണ് സൂപ്പർമൂൺ?
ദീർഘവൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയാണ് ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത്. അതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിക്ക് വളരെ അടുത്തും മറ്റു ചിലപ്പോൾ അകലെയും ആയിരിക്കും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം പൂർണ്ണചന്ദ്രൻ കൂടി വന്നാൽ അതിനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിട്ടായിരിക്കും നാളെ ചന്ദ്രനെ കാണാൻ സാധിക്കുക. ഇത് സാധാരണയേക്കാൾ 6 മുതൽ14 ശതമാനം വരെ വലിപ്പവും 30 ശതമാനം വരെ കൂടുതൽ തിളക്കവും ചന്ദ്രന് നൽകുന്നു.
വൂൾഫ് മൂൺ എന്ന പേര് വന്നതെങ്ങനെ?
ജനുവരി മാസത്തിലെ പൂർണ്ണചന്ദ്രനെയാണ് പരമ്പരാഗതമായി 'വൂൾഫ് മൂൺ' എന്ന് വിളിക്കുന്നത്. വടക്കൻ രാജ്യങ്ങളിലെ പഴയകാല വിശ്വാസങ്ങളിൽ നിന്നാണ് ഈ പേര് വന്നത്.
ഇന്ത്യയിൽ എപ്പോൾ കാണാം?
ഇന്ത്യയിലുടനീളം വുൾഫ് മൂൺ കാണാൻ സാധിക്കും. നാളെ സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 5:45-നും 6:00-നും ഇടയിലുള്ള സമയത്ത് ചന്ദ്രൻ ഉദിച്ചു തുടങ്ങും. ഈ സമയം മുതൽ ദൃശ്യമാകുന്ന സൂപ്പർമൂൺ പിറ്റേന്ന് പുലർച്ചെ ചന്ദ്രൻ അസ്തമിക്കുന്നത് വരെ കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് ഉപയോഗിച്ചോ ഈ ആകാശവിസ്മയം ആസ്വദിക്കാനാവും.
The first full moon of 2026, known as the Wolf Supermoon, will light up the skies on January 3, appearing larger and brighter than usual. This rare celestial event occurs when the moon is at its closest point to Earth, making it a must-see for stargazers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."