മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു; ആളപായമില്ല
മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ വന്‍തീപിടുത്തം. ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മുന്‍ഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കരിപ്പൂര്‍ വമാനത്താവളത്തില്‍ നിന്നടക്കം ആറ് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ചെരുപ്പുകളും നിര്‍മ്മാണത്തിനായി സൂക്ഷിച്ച അംസ്‌കൃത വസ്തുക്കളുമടക്കം കത്തിനശിച്ചു.
A major fire broke out at a footwear manufacturing unit in Pookkottur, Malappuram district, on Saturday morning. The fire occurred at Footwell, a shoe manufacturing company, around 11:30 am. The exact cause of the fire is yet to be determined.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."