അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിംഗ്. നെറ്റ്സിൽ അർജുൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നാണ് യോഗ് രാജ് സിങ് പറഞ്ഞത്. സച്ചിനെ പോലെയാണ് അർജുൻ ബാറ്റ് ചെയ്യുന്നതെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.
"അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല അതുകൊണ്ടുതന്നെ അവൻ ബാറ്റ് ചെയ്യുന്നത് എങ്ങനെയുണ്ടെന്ന് നോക്കാം എന്ന് ഞാൻ പറഞ്ഞു. അവൻ ബാറ്റ് ചെയ്യാൻ നെറ്റ്സിലേക്ക് കയറി. അവൻ ഫോറും സിക്സും നേടി. അവൻ മികച്ച നിലവാരമുള്ള താരമാണ്. സച്ചിനെ പോലെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. എല്ലാ ദിവസവും മൂന്ന് മണിക്കൂറിൽ അവൻ ബാറ്റ് ചെയ്യുമായിരുന്നു. അവൻ രഞ്ജി ട്രോഫി കളിച്ചു. ആദ്യമായി മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി" രവീഷ് ബിഷ്ടിന്റെ യൂട്യൂബ് ചാനലിലൂടെ യോഗ് രാജ് സിങ് പറഞ്ഞു.
2020-21 സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയാണ് അർജുൻ ടെണ്ടുൽക്കർ അരങ്ങേറ്റം കുറിച്ചത്. എന്നാൽ അടുത്ത വർഷം താരത്തിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. പിന്നീട് താരം ഗോവയിലേക്ക് കൂടുമാറുകയായിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. യൂത്ത് ടെസ്റ്റുകളിൽ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടിയും അർജുൻ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
അതേസമയം 2026 ഐ.പി.എൽ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിന്നും അർജുൻ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് ചേക്കേറിയിരുന്നു. അർജുൻ ടെണ്ടുൽക്കറിന് പകരം ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെയാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്ക് വേണ്ടി 5 മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ മാത്രമാണ് അർജുൻ നേടിയിട്ടുള്ളത്.
Former Indian cricketer and Yuvraj Singh's father Yograj Singh has praised Arjun Tendulkar, the son of Indian legend Sachin Tendulkar. Yograj Singh said that he was surprised to see Arjun Tendulkar batting in the nets. The former Indian cricketer also said that Arjun bats like Sachin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."