HOME
DETAILS

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

  
January 02, 2026 | 1:13 PM

Real Madrid legend talks who is the best player in football

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ മികച്ച താരമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റയൽ മാഡ്രിഡ് ഇതിഹാസം റൗൾ.  

റൊണാൾഡോയെ മറികടന്ന് മെസിയെയാണ് റൗൾ മികച്ച താരമായി തെരഞ്ഞെടുത്തത്. സിനദീൻ സിദാൻ, റൊണാൾഡോ, ലൂയിസ് ഫിഗോ എന്നീ താരങ്ങൾക്കൊപ്പം കളിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും മെസിയാണ് മികച്ച താരമെന്നാണ് റൗൾ വ്യക്തമാക്കിയത്. 

''സിദാൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫിഗോ എന്നീ താരങ്ങൾക്കൊപ്പം കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മെസി തന്നെയാണ് ഏറ്റവും മികച്ച താരമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ വ്യത്യസ്തനാണ്. അസാധ്യമാണെന്ന് കരുതുന്ന കാര്യങ്ങളെല്ലാം അദ്ദേഹം എളുപ്പമാക്കുന്നു. സ്ട്രീറ്റിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നത് പോലെ അദ്ദേഹം കാര്യങ്ങൾ എളുപ്പമാക്കും'' റൗൾ മുണ്ടോ ഡിപ്പോർട്ടീവക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 2025ൽ ഇന്റർ മയാമിയെ ചരിത്രത്തിലെ ആദ്യ എംഎൽഎസ് കിരീടത്തിലേക്ക് നയിക്കാൻ മെസിക്ക് സാധിച്ചിരുന്നു. ഗോളിലും അസിസ്റ്റിലും മെസി തന്നെയാണ് മുന്നിട്ട് നിന്നിരുന്നത്.

ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമായും മെസി 2025ൽ റെക്കോർഡിട്ടിരുന്നു. 405 ഗോളുകൾക്ക് വഴിയൊരുക്കിയാണ് മെസി ചരിത്രനേട്ടം കൈവരിച്ചത്. ഫെറങ്ക് പുസ്കാസിൻറെ 404 അസിസ്റ്റുകൾ എന്ന റെക്കോർഡ് തകർത്താണ് മെസി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. 

Cristiano Ronaldo and Lionel Messi: Who is the best player in the world of football? The debate has been going on for two decades in the world of football. Real Madrid legend Raul has answered the question of who is the best player in football, Ronaldo or Messi. Raul has chosen Messi as the best player, surpassing Ronaldo.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  3 hours ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  3 hours ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  3 hours ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  4 hours ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  4 hours ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  4 hours ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  4 hours ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  4 hours ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  4 hours ago