HOME
DETAILS

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  
Web Desk
January 02, 2026 | 1:15 PM

rahul gandhi slams madhya pradesh government over indore water contamination tragedy

ന്യൂഡൽഹി: ഇൻഡോറിൽ മലിനജലം കുടിച്ച് 10 പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്ക് കുടിവെള്ളത്തിന് പകരം സർക്കാർ വിതരണം ചെയ്തത് വിഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ​ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. 

‌ഇൻഡോറിൽ ജനങ്ങൾക്ക് ലഭിച്ചത് കുടിവെള്ളമല്ല, മറിച്ച് വിഷമാണ്. ഭരണകൂടം തികഞ്ഞ അനാസ്ഥ കാട്ടുമ്പോൾ സാധാരണക്കാരായ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നു. ഓരോ വീട്ടിലും മരണം വിതച്ച ഈ ദുരന്തത്തിന് ശേഷവും ബിജെപി നേതാക്കൾ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നത്. സാന്ത്വനം പ്രതീക്ഷിച്ചവർക്ക് മുന്നിൽ സർക്കാർ ധാർഷ്ട്യമാണ് കാട്ടുന്നത്. രാഹുൽ ​ഗാന്ധി കുറിപ്പിൽ വ്യക്തമാക്കി.

ചെളിയും ദുർഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് നാട്ടുകാർ ആവർത്തിച്ച് പരാതി നൽകിയിട്ടും എന്തുകൊണ്ട് അധികൃതർ അത് അവഗണിച്ചു. കുടിവെള്ള പൈപ്പുകളിൽ എങ്ങനെ മലിനജലം കലർന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ എന്തുകൊണ്ട് ജലവിതരണം നിർത്തിവെച്ചില്ല. ഈ മരണങ്ങൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയുണ്ടാകും രാഹുൽ ​ഗാന്ധി കുറിപ്പിലൂടെ ചോദിക്കുന്നു. 

ശുദ്ധജലം സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശമാണ്. ആ അവകാശം നിഷേധിച്ച ബിജെപി സർക്കാരും ഭരണകൂടവും ഇതിന് മറുപടി പറയണം. മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത ചുമ മരുന്ന് കഴിച്ച് ആളുകൾ മരിച്ച സംഭവവും, സർക്കാർ ആശുപത്രിയിൽ എലികൾ കുഞ്ഞുങ്ങളെ കടിച്ചു കൊന്ന വാർത്തയും ഇതിന് തെളിവാണ്. പാവപ്പെട്ടവർ മരിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും രാഹുൽ ​ഗാന്ധി കുറിപ്പിൽ വ്യക്തമാക്കുന്നു.

Rahul Gandhi has strongly criticized the Madhya Pradesh government over the Indore water contamination incident, which has claimed 10 lives. He accused the administration of distributing "poison" instead of water and questioned the government's negligence and lack of accountability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  10 days ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  10 days ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  10 days ago
No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  10 days ago
No Image

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി

Kerala
  •  10 days ago
No Image

ഒറ്റ മത്സരത്തില്‍ 1000,100 തികച്ച് ഫുട്ബോൾ ചരിത്രത്തിൽ 'സാമുറായ് ബ്ലൂ' വിസ്മയം

Football
  •  10 days ago
No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  10 days ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  10 days ago
No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  10 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  10 days ago