HOME
DETAILS

കെ.കെ സ്വദഖത്തുല്ല മുസ്ലിയാർ - അഹ്ലുസ്സുന്നയുടെ ജ്ഞാനസാ​ഗരം

  
അബ്ദുസ്സലാം കൂട്ടാലുങ്ങൽ
November 19, 2025 | 4:53 PM

kk sadaqathullah moulavi samastha president biography

1966 മുതൽ 1967 വരെ  സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ച മാഹാനാണ് കെ.കെ സ്വദഖത്തുല്ല മൗലവി. കൊല്ലവർഷം 1082 മേടം 1 നായിരുന്നു മഹാനവർകളുടെ ജനനം. കരിമ്പനക്കൽ പോക്കർ മുസ്ലിയാരായിരുന്നു പിതാവ്. മാതാവ് കോഡൂരിലെ മങ്കരത്തൊടി മമ്മു അധികാരിയുടെ മകൾ തിത്തിക്കുട്ടിയും. ഇൽമ് കരഗതമാക്കാനുള്ള അധിയായ ആഗ്രഹം കാരണത്താൽ ജ്ഞാന ഉറവകൾ തേടി പുറപ്പെടുകയും നിരവധിയിടങ്ങളിലെ ദർസുകളിൽ ചേർന്ന് പണ്ഡിത വരേണ്യരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
വടക്കേ മണ്ണ കുഞ്ഞിപ്പോക്കു മുസ്ലിയാരുടെ അടുക്കലായിരുന്നു പ്രാഥമിക പഠനം. അതിന് ശേഷം പഴയങ്ങാടിയിൽ മുദരിസായിരുന്ന സ്വന്തം പിതാവിന്റെ അടുക്കൽ പഠനം തുടരുകയും ചെയ്തു. അതിന് ശേഷം മണ്ണാർക്കാട്, പൊന്നാനി, താഴക്കോട് എന്നിടങ്ങളിലെ ദർസുകളിൽ ചേർന്ന് പഠനം തുടർന്നിരുന്നു. താഴക്കോട് മരക്കാർ, പുല്ലാട്ടിൽ അഹ്മദ് മുസ്ലിയാർ, വലിയ മമ്മൂട്ടി മുസ്ലിയാർ, ഖുതുബി മുഹമ്മദ് മുസ്ലിയാർ, വൈത്തല അഹ്മദ് കുട്ടി മുസ്ലിയാർ എന്നിവർ ഗുരുവര്യന്മാരായിരുന്നു.

ഉന്നത ബിരുദത്തിന് വേണ്ടി വെല്ലൂർ ബാഖിയാത്തിൽ ചേരുകയും ളിയാഉദ്ദീൻ ഹസ്രത്ത്, അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം പൂർത്തിയാക്കുകയും ചെയ്തു. മുഹമ്മദ് അബ്ദു റഹ്മാൻ എന്നായിരുന്നു മഹാനവർകളുടെ യഥാർത്ഥ നാമം. പക്ഷെ, സ്വദഖത്തുല്ല എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പുരോഗതിക്ക് കഠിന ശ്രമം നടത്തിയ മഹാൻ സമസ്തയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്ന നിലയിൽ നിരവധി കാലം പ്രവർത്തന രംഗത്തുണ്ടായിരുന്നു. പക്ഷെ, അതിനിടയിലുണ്ടായ ചില മസ്അല പ്രശ്നം കാരണത്താൽ സമസ്തയിൽ നിന്ന് പുറത്ത് പോവുകയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുകയും ചെയ്തു. വണ്ടൂർ വഹബിയ്യ കോളേജിന്റെ സ്ഥാപകനും പ്രിൻസിപ്പളും മഹാനവർകളായിരുന്നു.

ഗുരുവര്യരിൽ നിന്നും വേണ്ട പോലെ ജ്ഞാനം നുകർന്നത് കൊണ്ട് തന്നെ അഹ്ലുസ്സുന്നയുടെ വഴിയിൽ പ്രകാശം പരത്താൻ അദ്ദേഹത്തിന് സാധിച്ചു. മഹാനവർകളുടെ പണ്ഡിത മേന്മയെ അംഗീകരിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. തഫ്സീർ, ഹദീസ്, കർമ്മ ശാസ്ത്രം, തർക്ക ശാസ്ത്രം എന്നിവയിൽ അവഗാഹം നേടിയ മഹാന്റെ വാക്കുകൾ അഭിപ്രായ ഭിന്നതക്ക് ശേഷം എതിർപക്ഷം പോലും അംഗീകരിക്കാറുണ്ടായിരുന്നു. കേരളത്തിലുടനീളം ശിഷ്യഗണങ്ങളെ വാർത്തെടുക്കാൻ മഹാനവർകൾക്ക് സാധിച്ചിട്ടുണ്ട്.

കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാർ, ബാഖിയാത്തിൽ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന കുട്ടി മുസ്ലിയാർ, കെ.സി ജമാലുദ്ദീൻ മുസ്ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പ്രമുഖരാണ്. എഴുത്ത് രംഗത്തും മികവ് തെളിയിക്കാൻ മഹാനവർകൾക്ക് സാധിച്ചിട്ടുണ്ട്. സുബുലുസ്സലാം, ഹിദായത്തുൽ മുസ്ലിമീൻ, നൂറുൽ മുസ്ലിമീൻ, നുസ്രത്തുൽ അനാം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മഹാനവർകളുടെ ഫത്വകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. 1985 മെയ്-5 നായിരുന്നു ആ പണ്ഡിത സ്രേഷ്ടന്റെ വഫാത്ത്. 

( സമസ്ത 85-ാം വാ‍‍ർഷിക സ്മരണിക)  

KK Swadakhathullah Moulavi: The Ocean of Sunni Scholarship and Former President of Samastha (1966–67). A detailed biography of KK Swadakhathullah Moulavi, the renowned Sunni scholar and former President of Samastha (1966–67). Known for his deep expertise in Tafsir, Hadith, logic, and Islamic jurisprudence, he shaped Kerala’s scholarly landscape, mentored generations, and contributed significantly through teaching, writing, and institutional leadership.

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  21 days ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  21 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  21 days ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  21 days ago
No Image

റമദാൻ: ദുബൈയിൽ മെട്രോ, ബസ്, പാർക്കിംഗ് സമയക്രമം പരിഷ്കരിച്ചു; പുതിയ ഷെഡ്യൂൾ ഇങ്ങനെ

latest
  •  21 days ago
No Image

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

Kerala
  •  21 days ago
No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  21 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  21 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  21 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  21 days ago