HOME
DETAILS
MAL
പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍
Web Desk
June 06, 2026 | 6:43 AM
വയനാട്: വയനാട്ടില്‍ പനിയും ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍. കോളിയാടി മാര്‍ ബസിലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഭക്ഷ്യവിഷബാധയേറ്റതാണെന്നോ വൈറല്‍ പനിയാണെന്നോ സ്ഥിരീകരിച്ചിട്ടില്ല. ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് കുട്ടികള്‍ ചികിത്സയില്‍ കഴിയുന്നത്. വിശദപരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."