ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും
ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ഭാഗമായി ലക്ഷക്കണക്കിനാളുകള്‍ സംഗമിക്കുന്ന ദുബൈ റണ്‍ 2025 നാളെ. ഞായറാഴ്ചയുടെ പുലരി ശൈഖ് സായിദ് റോഡിനെ വലിയൊരു റണ്ണിങ് ട്രാക്കാക്കി മാറ്റും. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ സാമൂഹിക പരിപാടിയായ ദുബൈ റണ്ണില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും സൗജന്യമാണ്. ശൈഖ് സായിദ് റോഡില്‍ 5 കിലോമീറ്ററും 10 കിലോമീറ്ററും ദൂരമുള്ള രണ്ട് റൂട്ടുകള്‍ ദുബൈ റണ്ണില്‍ സജ്ജീകരിക്കും.
കുടുംബ സൗഹൃദമായുള്ള ആദ്യ റൂട്ട് 5 കിലോമീറ്ററിലുള്ളതാണ്. ഇത് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപം ആരംഭിച്ച് ബുര്‍ജ് ഖലീഫയെയും ദുബൈ ഓപറയെയും ചുറ്റി ദുബൈ മാളിന് സമീപം സമാപിക്കും. കൂടുതല്‍ പരിചയ സമ്പന്നരായ ഓട്ടക്കാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന 10 കിലോമീറ്റര്‍ റൂട്ടാണ് മറ്റൊന്ന്. ഇത് ദുബൈ കനാല്‍ പാലം കടക്കുന്നതിന് മുമ്പ് ആരംഭിച്ച് ശൈഖ് സായിദ് റോഡിലൂടെ വളഞ്ഞ ശേഷം ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.എഫ്.സി) ഗേറ്റിന് സമീപം അവസാനിക്കും.
ഈ വര്‍ഷത്തെ ദുബൈ റണ്ണിനുള്ള ടീ ഷര്‍ട്ട് റെഡിയായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഫണ്‍ റണ്‍ കൂടിയാണിത്. 30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി സമയം കണ്ടെത്തുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നഗര വ്യാപക സംരംഭത്തിന്റെ ഭാഗമാണ് ദുബൈ റണ്‍.
നാളെ രാവിലെ 6.30ന് പരിപാടി ആരംഭിക്കും. അവസാന ഓട്ടക്കാര്‍ രാവിലെ എട്ടിന് സ്റ്റാര്‍ട്ടിങ് ലൈന്‍ കടക്കും. ദുബൈയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്ന് വീണ്ടും തുറക്കുന്നതിനായി രാവിലെ 9ന് ഇത് അവസാനിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ഇന്ന് മുതല്‍ സാബീല്‍ പാര്‍ക്ക് ഫിറ്റ്‌നസ് വില്ലേജില്‍ നിന്ന് ബിബ് വാങ്ങണം. കൈവശം ബിബ് ഇല്ലെങ്കില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."