കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു
കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. വീട്ടുടമ ജോര്‍ജ്ജ് കുറ്റം സമ്മതിക്കുകയും ചെയ്തു. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി എന്ന വിവരവും പുറത്തുവരുന്നുണ്ട്.
വീടിനുള്ളില്‍ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശി എന്നാണ് സംശയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തില്‍ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ജോര്‍ജ് എന്നയാളുടെ വീടിന് സമീപമുള്ള ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം രാവിലെ കണ്ടെത്തിയിരിന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമില്ലായിരുന്നു.
രാവിലെ ശുചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുമസ്ഥനായ ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരിച്ച യുവതിയുടെ മുഖം പൊലിസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
More details have emerged in the Kochi Thevara Konthuruthy case, where the body of a young woman was found tied inside a sack. The body was discovered on a pathway leading to a house, and the homeowner, George, has reportedly confessed to the crime. Bloodstains were also found inside the house.Police state that the murder is suspected to have taken place inside the house, after which George attempted to dispose of the body but collapsed midway. The victim is believed to be a native of Ernakulam, though her identity has not been confirmed yet. The body was initially found by workers who arrived for morning cleaning. George, who was intoxicated when taken into custody, was earlier seen searching for a sack. He told locals he was trying to remove a dead cat from his property. Police investigation into the motive behind the murder is ongoing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."