HOME
DETAILS

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

  
Web Desk
November 24, 2025 | 5:25 AM

justice suryakant assumes office as indias 53rd chief justice

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.15ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും അതിഥികളായി പങ്കെടുക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായി ഇന്നലെ വിരമിച്ചതോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് 15 മാസത്തോളം കാലാവധിയുണ്ട്. 2027 ഫെബ്രുവരി 9 ന് അദ്ദേഹം പദവി ഒഴിയും. 1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഇടത്തരം കുടുംബത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. 1984 ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ഹിസാര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. 1985ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, 2000ത്തില്‍ അഡ്വക്കേറ്റ് ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.

 

justice suryakant was sworn in as india’s 53rd chief justice on november 24, 2025, succeeding justice b.r. gavai — his tenure is expected to last until february 9, 2027



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  11 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  11 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  11 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  11 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  11 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago