വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി
ദുബൈ: യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് 2025 ഡിസംബർ 8 മുതൽ ശൈത്യകാല അവധി (Winter Holiday) ആരംഭിക്കും. 2025-2026 അക്കാദമിക് കലണ്ടർ പ്രകാരം 2026 ജനുവരി 4 വരെയാണ് അവധി. അതേസമയം, അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഡിസംബർ 15നാണ് ശൈത്യകാല അവധി ആരംഭിക്കുക.
പുതിയ സെമസ്റ്റർ
2026 ജനുവരി 5-ന് സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ ആരംഭിക്കും. തുടർന്ന്, ജനുവരി 7-നും 9-നും ഇടയിൽ സ്കൂളുകൾ ആദ്യ സെമസ്റ്ററിലെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കും.
അധ്യയന ദിവസങ്ങൾ
ആദ്യ സെമസ്റ്ററിൽ 14 ആഴ്ചകളിലായി 67 അധ്യയന ദിവസങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാം സെമസ്റ്റർ ഏകദേശം 9 ആഴ്ച മാത്രമായിരിക്കും. ഇതിൽ 47 അധ്യയന ദിനങ്ങളുണ്ട്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ അധ്യയന കാലയളവാണിത്.
തുടർന്ന്, 2026 മാർച്ച് 30-ന് മൂന്നാം സെമസ്റ്റർ ആരംഭിക്കും. ഇത്, ഏകദേശം 13 ആഴ്ച നീണ്ടുനിൽക്കും. ഈ സെമസ്റ്ററിൽ 64 അധ്യയന ദിവസങ്ങളും അഞ്ച് ഔദ്യോഗിക അവധികളും ഉണ്ടാകും. 2025-2026 അക്കാദമിക വർഷത്തിൽ ആകെ 178 അധ്യയന ദിവസങ്ങളാണുള്ളത്.
The UAE's Ministry of Education has announced the winter holiday schedule for the 2025-2026 academic year. Here's what you need to know.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."