ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന്
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു. സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് നടപടി. ഈ വര്‍ഷാവസാനത്തേക്കാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെസന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തിരുന്നത്.
രണ്ടാഴ്ച മുമ്പ് ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്കകള്‍ മൂലമാണ് സന്ദര്‍ശനം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സുരക്ഷ ആശങ്കകള്‍ മൂലം നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെക്കുന്നത്.
2018ലാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. സുരക്ഷ സംന്ധിച്ച ആശങ്കകളൊക്കെ പരിഹരിച്ച ശേഷം ഇനി 2026ലായിരിക്കും നെതന്യാഹു ഇന്ത്യയിലെത്തുക എന്നാണ് ഇസ്‌റാഈലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏപ്രിലിലും സെപ്റ്റംബറിലും നെതന്യാഹു ഇന്ത്യ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു. മുമ്പില്ലാത്ത വിധത്തില്‍ ഇസ്‌റാഈലില്‍ നടന്ന ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ കാരണമുള്ള ഷെഡ്യൂളിംഗ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബറിലെ നെതന്യാഹുവിന്റെ ഒരു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. ഏപ്രിലിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് മറ്റൊരു സന്ദര്‍ശനം റദ്ദാക്കിയത്.
2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്‌റാഈലിലെത്തിയിരുന്നു. ജൂത രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അതിനു പിന്നാലെയാണ് 2018 ജനുവരി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചത്. തീവ്രവലതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന മോദിയും നെതന്യാഹുവും തമ്മിലുള്ള ബന്ധം പലതവണ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്.
israeli prime minister benjamin netanyahu has once again postponed his planned visit to india due to security concerns, leading to renewed discussions over the timing and safety of the trip.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."