യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആലപ്പുഴ, ഓച്ചിറ സ്റ്റേഷനുകളിൽ നടപ്പാലം നിർമ്മാണം: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
ആലപ്പുഴ: ആലപ്പുഴ, ഓച്ചിറ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസം നേരിട്ടു. നടപ്പാലം നിർമാണത്തിന്റെ ഭാഗമായി മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. അതേസമയം, 12 ട്രെയിനുകൾ വൈകിയോടുകയാണ്.
ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം (22654)
തിങ്കളാഴ്ച ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട 22654 ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രൽ വീക്കിലി എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ചെന്നൈ - തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് (22207)
എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റഷനിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് പുറപ്പെട്ട 22207 ചെന്നൈ - തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എറണാകുളത്ത് സർവിസ് അവസാനിപ്പിക്കും.
തിരുവനന്തപുരം - ചെന്നൈ എസി സൂപ്പർഫാസ്റ്റ് (22208)
ചൊവ്വാഴ്ച വൈകിട്ട് 7.15-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 22208 തിരുവനന്തപുരം - ചെന്നൈ എസി സൂപ്പർഫാസ്റ്റ് ബുധനാഴ്ച (നവംബർ 26) രാത്രി 7.35-ന് എറണാകുളത്ത് നിന്നായിരിക്കും സർവിസ് ആരംഭിക്കുക.
Train services in Alappuzha and Ochira railway stations are facing disruptions due to ongoing footbridge construction. As a result, three trains have been partially cancelled, and 12 trains are experiencing delays.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."