HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

  
Web Desk
November 26, 2025 | 4:01 AM

sabarimala gold robbery sit records statements of tantri family1

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പോറ്റിയെ അറിയാമെന്ന് ഇരുവരും മൊഴി നല്‍കി. പ്രാഥമിക വിവര ശേഖരണമാണെന്നാണ് എസ്.ഐ.ടി വ്യക്തമാക്കിയത്. മൊഴി വിശദമായി പരിശോധിക്കുമെന്നും എസ്.ഐ.ടി അറിയിച്ചു.

അതേസമയം കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പത്മകുമാറില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.  

കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.മുരാരി ബാബുവിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. താന്‍ തെറ്റുകാരനല്ലെന്നും ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. സ്വര്‍ണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. കേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ ആദ്യമായി അറസ്റ്റിലായത് മുരാരി ബാബുവായിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി കോടതിയില്‍ നിലപാട് അറിയിക്കും. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇന്നലെ വിഷയം പരിഗണിച്ചിരുന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ജയശ്രീക്കെതിരെ ചുമത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അഴിമതി നിരോധന പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തുന്നത് പരിശോധിക്കാന്‍, പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അത്തരം വകുപ്പുകള്‍ കൂടി ചുമത്തിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 

ദ്വാരപാലക ശില്‍പ്പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടണമെന്ന് മിനുട്‌സില്‍ രേഖപ്പെടുത്തിയത് ജയശ്രീ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും ബോര്‍ഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് ജയശ്രീയുടെ വാദം.

 

the special investigation team (sit) has recorded the statements of the sabarimala tantri family in connection with the sabarimala gold robbery case. investigation steps are progressing to uncover key details behind the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  41 minutes ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  an hour ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  2 hours ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  2 hours ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  2 hours ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  2 hours ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  2 hours ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  3 hours ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  10 hours ago