HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

  
November 25, 2025 | 5:18 AM

sabarimala-gold-heist-probe-handcuffing-n-vasu-police-action

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് 
കോടതിയില്‍ ഹാജരാക്കിയതില്‍ അന്വേഷണം. ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ചുകൊണ്ട് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ഇതില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം പൊലിസ് കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്കാണ് വെക്കേണ്ടതെന്ന് ബി.എന്‍.എസ് നിയമനത്തില്‍ പ്രതിപാദിക്കുന്നതിനാല്‍ ഇത്തരത്തില്‍ കൈവിലങ്ങ് അണിയിച്ചത് വിരുദ്ധമായ നടപടിയാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഈ നടപടിയില്‍ ഡി.ജി.പിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു എന്നിവ കണക്കിലാക്കിയാണ് കൈവിലങ്ങ് വെക്കേണ്ടതെന്നും ഈ നിയമകാര്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാറിനും അവ മതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്.ഐ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് ധരിപ്പിച്ചതെന്നും എആര്‍ ക്യാമ്പിലെ പൊലിസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചനകള്‍.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള എസ്‌ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.

 

An inquiry has been launched into the handcuffing of N. Vasu in the Sabarimala gold heist case, allegedly violating BNS rules. The Thiruvananthapuram Police Commissioner has sought a report, and action against the officers is likely. The Vigilance Court will also hear bail pleas of N. Vasu and K.S. Baiju.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനം ഉപേക്ഷിച്ച് അവൻ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  2 hours ago
No Image

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ അക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Kerala
  •  2 hours ago
No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  3 hours ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  3 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  3 hours ago
No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  3 hours ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  4 hours ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  4 hours ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  4 hours ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  4 hours ago