HOME
DETAILS

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

  
November 28, 2025 | 11:50 AM

munnar-sky-dining-rescue-operation-tourists-stranded-ananachal

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ താഴെയിറക്കിയത്. മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ് ജീവനക്കാരിയുമടക്കം അഞ്ചു പേരാണ് നാലുമണിക്കൂറോളം ഇവിടെ കുടുങ്ങിക്കിടന്നത്.

രണ്ടും നാലും വയസും പ്രായമുള്ള കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് 120 അടി ഉയരത്തില്‍ സഞ്ചാരികള്‍ കുടുങ്ങിയത്. 

ഹൈഡ്രോളിക് സംവിധാനം തകരാറിലായതോടെയാണ് സഞ്ചാരികള്‍ കുടുങ്ങാന്‍ കാരണം. ഫയര്‍ഫോഴ്‌സ് എത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കയര്‍ കെട്ടി ഓരോരുത്തരെയായി താഴെയിറക്കിയത്. ആദ്യം കുട്ടികളുടെ മാതാവിനെയും പിന്നീട് കുട്ടികളെയും പുറത്തിറക്കി. ഫയര്‍ഫോഴ്‌സ് അംഗം കുട്ടികളെ കൈയ്യിലെടുത്തുകൊണ്ട് കയറിലൂടെ താഴെയിറങ്ങുകയായിരുന്നു.  

 ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി രണ്ടു മാസം മുന്‍പാണ് സ്ഥാപനം ആരംഭിച്ചത്. 120 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.

 

Tourists stranded 120 feet high on a sky dining platform near Munnar were rescued after a four-hour operation. Fire Force teams used ropes to safely bring down five people, including two young children.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  5 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  5 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  5 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  5 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  5 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  5 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  5 days ago
No Image

14 ലക്ഷം റിയാൽ നൽകിയാൽ ഒരു അമേരിക്കൻ ഡോളർ; ഇറാനിയൻ കറൻസിക്ക് ഇനി 'കടലാസ് വില'?

International
  •  5 days ago