കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ട്രെയിനുകള്‍ വൈകിയോടുന്നു
കൊച്ചി: കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ട്രെയിന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. അതേസമയം, അപകടം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ട്രെയിന്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റിയത്.
ഇതോടെ ഷൊര്‍ണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ ട്രാക്കില്‍ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് ആലുവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ നിലവില്‍ അങ്കമാലിയിലാണ്. തിരുവനന്തപുരം-ഇന്‍ഡോര്‍ പ്രതിവാര ട്രെയിന്‍ ഒന്നര മണിക്കൂര്‍ വൈകിയോടുകയും ചെയ്യുന്നു.
A goods train derailed at Kalamassery after hitting an electric post, causing major disruptions on the Ernakulam–Shoranur route. Several trains, including Ernad Express, have been delayed or halted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."