HOME
DETAILS

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

  
Web Desk
November 29, 2025 | 8:17 AM

othayi-manaf-murder-case-shafeek-gets-life-imprisonment

നിലമ്പൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് (56) ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ.വി ടെല്ലസാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക മനാഫിന്റെ സഹോദരിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റമാണ് തെളിഞ്ഞത്. 

രണ്ടാം പ്രതി ഷെഫീഖിന്റെ സഹോദരന്‍ ഷെരീഫ് (54), മൂന്നാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), നാലാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീര്‍ (52) എന്ന ജാബിര്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ സഹോദരീ പുത്രനാണ് ഷെഫീഖ്.  

കൊലപാതക ശേഷം വിദേശത്തേക്ക് കടന്ന നാല് പ്രതികളെയാണ് മനാഫിന്റെ കുടുംബം നിയമപോരാട്ടത്തിനൊടുവില്‍ വിചാരണക്കെത്തിച്ചത്. സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍. 

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11.30ഓടെയാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഏഴാം പ്രതിയായിരുന്ന അന്‍വറിന്റെ പിതാവ് പി.വി ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിക്കും മുമ്പെ മരണപ്പെട്ടു.


 
നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2009ല്‍ വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരേ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടര്‍ സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി. 

കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 25 വര്‍ഷമായിട്ടും പൊലിസ് പിടികൂടിയിരുന്നില്ല. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലാകുന്നത്. അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടിസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷെഫീഖ് കൊവിഡ് കാലത്ത് ഷാര്‍ജയില്‍നിന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കരിപ്പൂരിലെത്തിയപ്പോള്‍ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്. 

കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വറിനെയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 

 

In the Othayi Manaf murder case, prime accused Shafeek has been sentenced to life imprisonment by the Manjeri Sessions Court, nearly 30 years after the crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  4 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  4 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  4 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  4 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  4 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  4 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  4 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  4 days ago