HOME
DETAILS

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

  
Web Desk
November 29, 2025 | 10:37 AM

kainakari-aneetha-murder-case-second-accused-rajani-gets-death-penalty

ആലപ്പുഴ: കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. കൈനകരി സ്വദേശിനി രജനിക്കാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.ഒന്നാം പ്രതിയായ നിലമ്പൂര്‍ മുതുത്തോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിനും (41) കോടതി കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്ന പ്രതി രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. രജനിയെ നേരിട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശനിയാഴ്ച്ച പ്രതിയെ നേരിട്ട് ഹാജരാക്കിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. 

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് കാമുകനായ പ്രബീഷും ഇയാളുടെ  പെണ്‍സുഹൃത്തായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടില്‍ രജനിയും (41) ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദ സംഭവം. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള പൊലിസ് അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം പ്രബീഷ് ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനിടെ അനിത ഗര്‍ഭിണിയായി. വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് അനിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. കായംകുളത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. തുടര്‍ന്ന്  ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും താമസിച്ചിരുന്നു. 

വിവാഹിതയായ രജനിയും കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. പാലക്കാട് ആലത്തൂരില്‍ ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ  കൈനകരിയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വച്ച് ഇരുവരും ചേര്‍ന്ന് അനിതയുടെ കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയില്‍ ആയ അനിത മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളാന്‍ വള്ളത്തില്‍ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. ഇതോടെ അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. പിറ്റേദിവസം രാത്രി ഏഴുമണിയോടെ പള്ളാതുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി. 

പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രബീഷിലേക്കും രജനിയിലേക്കും എത്തുകയായിരുന്നു.

In the Kainakari Aneetha murder case, the Alappuzha Additional District Sessions Court has awarded the death penalty to the second accused, Rajani.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  7 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  7 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  7 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  7 days ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  7 days ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  7 days ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  7 days ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  7 days ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  7 days ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  7 days ago