കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി
ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂര്‍ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്.
കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയതാണ് കേസ്. പള്ളാത്തുരിത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. 2021 ജൂലൈ ഒന്‍പതിനാണ് സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പുന്നപ്ര സ്വദേശി അനിതാ ശശിധരനെ(32) കാമുകനായ പ്രബീഷും സുഹൃത്ത് രജനിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
അനിതയുമായും രജനിയുമായും ഒരേ സമയം അടുപ്പത്തിലായിരുന്നു പ്രബീഷ്. അനിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പാലക്കാട് ആലത്തൂരില്‍ ഫാമില്‍ ജോലി ചെയ്തിരുന്ന അനിതയെ ആലപ്പുഴയിലേ രജനിയുടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുമ്പോള്‍ നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി അനിതയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. പിന്നാലെ ബോധരഹിതയായ അനിതയെ മരിച്ചു എന്ന് കരുതി ഇരുവരും ചേര്‍ന്ന് പൂക്കൈത ആറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിക്കുകയും രജനിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തു. കേസില്‍ നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
A court in Alappuzha sentenced Prabeesh to death for the 2021 murder of pregnant woman Anitha Shashidharan in Kainakary. The crime was committed with the help of Rajani.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."