HOME
DETAILS

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

  
November 30, 2025 | 5:06 AM

Draft Labor Law Would Require Seats for Women Workers in Bahrain

മനാമ: ബഹ്‌റൈനില്‍ എല്ലാ ജോലിസ്ഥലങ്ങളിലും വനിതാ ജീവനക്കാര്‍ക്ക് ഇരിപ്പിടം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് നിയമം ബാര്‍ലമെന്റില്‍. ഹനാന്‍ ഫര്‍ദാന്‍ മുന്നോട്ടുവച്ച ഈ നിര്‍ദേശം സംബന്ധിച്ച് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.  ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘനേരം നില്‍ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുക, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന കരട് നിയമം കൊണ്ട്  ലക്ഷ്യമിടുന്നത്. 

2012 ലെ 36ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 36ല്‍ രണ്ടാമത്തെ ഖണ്ഡിക ചേര്‍ക്കുന്നതിനായി എംപി ഹനാന്‍ ഫര്‍ദാന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം പാര്‍ലമെന്റ് പരിശോധിക്കുകയും സേവന സമിതിയുടെ സമ്മതത്തോടെ പരിഷ്‌കരിക്കുകയും ചെയ്യും. ദീര്‍ഘനേരം ജോലി ചെയ്യുന്നതിനിടെ ഇരിക്കുന്നത് ശാരീരിക ക്ഷീണം കുറയ്ക്കുകയും തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഹനാന്‍ ഫര്‍ദാന്‍ പറഞ്ഞു. സ്ഥിരമായ ചലനം ഉള്‍പ്പെടുന്ന ജോലികളില്‍ പോലും സീറ്റുകള്‍ നല്‍കേണ്ട കടമ ബാധകമാകണം. ഇരിക്കാന്‍ കഴിയുന്നത് വനിതാ തൊഴിലാളികള്‍ക്ക് ആശ്വാസവും സുരക്ഷയും നല്‍കുന്നു. ഇത് അവരുടെ മാനസികാവസ്ഥയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്തുകയും ആത്യന്തികമായി തൊഴിലുടമകള്‍ക്ക് പ്രയോജനം ചെയ്യുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇതിനകം തന്നെ വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നുവെന്നും സ്ത്രീകളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട സമഗ്രമായ വ്യവസ്ഥകള്‍ നിലവിലുണ്ടെന്നുമാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. വിവേചന നിരോധനം, ശമ്പളവും ശമ്പളമില്ലാത്തതുമായ പ്രസവാവധി, വിവാഹമോ പ്രസവമോ കാരണം പിരിച്ചുവിടുന്നതില്‍ നിന്നുള്ള സംരക്ഷണം, മുലയൂട്ടല്‍, ശിശു സംരക്ഷണ ഇടവേളകള്‍ എന്നിവ ശമ്പളം നഷ്ടപ്പെടാതെ ജോലി സമയമായി കണക്കാക്കുന്നത് ഉള്‍പ്പെടെ സ്ത്രീ സൗഹൃദ നിയമങ്ങള്‍ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഈ നിയമങ്ങള്‍ ഇതിനകം തന്നെ വനിതാ ജീവനക്കാരുടെ സുഖവും ക്ഷേമവും പുതിയ കരടിനെക്കാള്‍ വിശാലവും വിശദവുമായ രീതിയില്‍ ഉറപ്പാക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു. ജോലിസ്ഥലത്തെ അക്രമവും ഉപദ്രവവും തടയാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് തൊഴിലുടമകളുടെ കടമയാണെന്നും നിര്‍ദ്ദേശത്തിന്റെ മുന്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 

അതേസമയം, നിലവിലുള്ള നിയമ നിര്‍മ്മാണം വനിതാ ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്ന് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചൂണ്ടിക്കാട്ടി. ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂണിയനുകളും ബഹ്‌റൈന്‍ ഫ്രീ ലേബര്‍ യൂണിയന്‍സ് ഫെഡറേഷനും ഹനാന്‍ ഫര്‍ദാന്റെ ഭേദഗതിയെ പിന്തുണച്ചിട്ടുണ്ട്.

Seats for female staff in all workplaces would be required under a draft law MPs will debate on Tuesday. Parliament is due to examine a proposal, submitted by MP Hanan Fardan and revised in agreement with the Services Committee, to add a second paragraph to Article 36 of Law No 36 of 2012.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  19 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  19 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  19 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  19 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  19 days ago
No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  19 days ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  19 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  19 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  19 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  19 days ago