HOME
DETAILS

അറബ് കപ്പിന് നാളെ തുടക്കം, ആദ്യ ദിവസം ഖത്തറും ഫലസ്തീനും ഏറ്റുമുട്ടും, വിറ്റ് പോയത് ഏഴുലക്ഷം ടിക്കറ്റുകള്‍; പൂര്‍ണ ഫിക്‌സറും സമയവും അറിഞ്ഞിരിക്കാം | FIFA Arab Cup Qatar 2025

  
Web Desk
November 30, 2025 | 4:40 AM

Qatar announces readiness to host FIFA Arab Cup Qatar

ദോഹ: ഫിഫ അറബ് കപ്പിന് നാളെ തുടക്കം. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഇവന്റ്‌സ് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അല്‍ ജാസിം അറിയിച്ചു. ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയതായും സംഘാടകര്‍ അറിയിച്ചു. ഇതില്‍ രണ്ട് ലക്ഷത്തിലേറെ ടിക്കറ്റുകളും ഖത്തറില്‍നിന്ന് പുറത്തുനിന്നുള്ളവരാണ് വാങ്ങിയത്. എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും ദോഹ മെട്രോ സൗജന്യമായി ഉപയോഗിക്കാം.

ഈ സീസണില്‍ ഖത്തര്‍ ഇതിനകം തന്നെ എജിസിഎഫ്എഫ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് തുടങ്ങിയ പ്രധാന ഫുട്‌ബോള്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു മേജര്‍ ഫിഫ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങുന്നത്.
നാളെ വൈകുന്നേരം 5:30ന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഫലസ്തീനെ നേരിടും. 

അടുത്തവര്‍ഷം നടക്കുന്ന ഫിഫാ ലോകകപ്പിന് യോഗ്യത നേടിയ ഏഴ് അറബ് ദേശീയ ടീമുകള്‍ക്കുള്ള പ്രധാന തയ്യാറെടുപ്പ് ടൂര്‍ണമെന്റ് കൂടിയായി അറബ് കപ്പ് മാറും. ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, അല്‍ജീരിയ എന്നിവ ഇതിനകം ലോകകപ്പിന് ടിക്കറ്റ് എടുത്തവരാണ്. ഇറാഖ് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫില്‍ മത്സരിക്കുന്നുണ്ട്. യോഗ്യത നേടിയാല്‍ അറബ് മേഖലയില്‍നിന്ന് അവരും ലോകകപ്പിനുണ്ടാകും.

ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് A: ഖത്തർ, ടുണീഷ്യ, സിറിയ, ഫലസ്തീൻ
ഗ്രൂപ്പ് B: മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമൊറോസ്
ഗ്രൂപ്പ് C: ഈജിപ്ത്, ജോർദാൻ, യുഎഇ, കുവൈത്ത്
ഗ്രൂപ്പ് D: അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ

 

മത്സര കലണ്ടർ

ഗ്രൂപ്പ് റൗണ്ട്

ഡിസംബർ 1

ഗ്രൂപ്പ് A: ടുണീഷ്യ vs സിറിയ (അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, 4:00 pm / 13:00 GMT)
ഗ്രൂപ്പ് A: ഖത്തർ vs പലസ്തീൻ (അൽ ബൈത് സ്റ്റേഡിയം, 7:30 pm / 16:30 GMT)

ഡിസംബർ 2

ഗ്രൂപ്പ് B: മൊറോക്കോ vs കൊമൊറോസ് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 3:00 pm / 12:00 GMT)
ഗ്രൂപ്പ് C: ഈജിപ്ത് vs കുവൈത്ത് (ലുസൈൽ സ്റ്റേഡിയം, 5:30 pm / 14:30 GMT)
ഗ്രൂപ്പ് B: സൗദി അറേബ്യ vs ഒമാൻ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 3

ഗ്രൂപ്പ് D: അൾജീരിയ vs സുഡാൻ (അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, 3:00 pm / 12:00 GMT)
ഗ്രൂപ്പ് D: ഇറാഖ് vs ബഹ്റൈൻ (സ്റ്റേഡിയം 974, 5:30 pm / 14:30 GMT)
ഗ്രൂപ്പ് C: ജോർദാൻ vs യു.എ.ഇ (അൽ ബൈത് സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 4

ഗ്രൂപ്പ് A: പലസ്തീൻ vs ടുണീഷ്യ (ലുസൈൽ സ്റ്റേഡിയം, 5:30 pm / 14:30 GMT)
ഗ്രൂപ്പ് A: സിറിയ vs ഖത്തർ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 5

ഗ്രൂപ്പ് B: ഒമാൻ vs മൊറോക്കോ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം, 5:30 pm / 14:30 GMT)
ഗ്രൂപ്പ് B: കൊമൊറോസ് vs സൗദി അറേബ്യ (അൽ ബൈത് സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 6

ഗ്രൂപ്പ് C: കുവൈത്ത് vs ജോർദാൻ (അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, 2:00 pm / 11:00 GMT)
ഗ്രൂപ്പ് D: ബഹ്റൈൻ vs അൾജീരിയ (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 4:30 pm / 13:30 GMT)
ഗ്രൂപ്പ് D: സുഡാൻ vs ഇറാഖ് (സ്റ്റേഡിയം 974, 7:00 pm / 16:00 GMT)
ഗ്രൂപ്പ് C: യു.എ.ഇ vs ഈജിപ്ത് (ലുസൈൽ സ്റ്റേഡിയം, 9:30 pm / 18:30 GMT)

ഡിസംബർ 7

ഗ്രൂപ്പ് A: ഖത്തർ vs ടുണീഷ്യ (അൽ ബൈത് സ്റ്റേഡിയം, 8:00 pm / 17:00 GMT)
ഗ്രൂപ്പ് A: സിറിയ vs പലസ്തീൻ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 8

ഗ്രൂപ്പ് B: മൊറോക്കോ vs സൗദി അറേബ്യ (ലുസൈൽ സ്റ്റേഡിയം, 8:00 pm / 17:00 GMT)
ഗ്രൂപ്പ് B: ഒമാൻ vs കൊമൊറോസ് (സ്റ്റേഡിയം 974, 8:00 pm / 17:00 GMT)

ഡിസംബർ 9

ഗ്രൂപ്പ് C: ഈജിപ്ത് vs ജോർദാൻ (അൽ ബൈത് സ്റ്റേഡിയം, 5:30 pm / 14:30 GMT)
ഗ്രൂപ്പ് C: യു.എ.ഇ vs കുവൈത്ത് (സ്റ്റേഡിയം 974, 5:30 pm / 14:30 GMT)
ഗ്രൂപ്പ് D: അൾജീരിയ vs ഇറാഖ് (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 8:00 pm / 17:00 GMT)
ഗ്രൂപ്പ് D: ബഹ്റൈൻ vs സുഡാൻ (എജുക്കേഷൻ സിറ്റി സ്റ്റേഡിയം, 8:00 pm / 17:00 GMT)

ഡിസംബർ 10 – വിശ്രമദിനം

ക്വാർട്ടർഫൈനൽ

ഡിസംബർ 11

ക്വാർട്ടർഫൈനൽ 1 (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 5:30 pm / 14:30 GMT)
ക്വാർട്ടർ ഫൈനൽ 2 (ലുസൈൽ സ്റ്റേഡിയം, 8:30 pm / 17:30 GMT)

ഡിസംബർ 12

ക്വാർട്ടർഫൈനൽ 3 (എജുക്കേഷൻ സിറ്റി സ്റ്റേഡിയം, 5:30 pm / 14:30 GMT)
ക്വാർട്ടർഫൈനൽ 4 (അൽ ബൈത് സ്റ്റേഡിയം, 8:30 pm / 17:30 GMT)

ഡിസംബർ 13 & 14 – വിശ്രമദിനങ്ങൾ

സെമിഫൈനൽ

ഡിസംബർ 15

സെമിഫൈനൽ 1 (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 5:30 pm / 14:30 GMT)
സെമിഫൈനൽ 2 (അൽ ബൈത് സ്റ്റേഡിയം, 8:30 pm / 17:30 GMT)

ഡിസംബർ 16 & 17 – വിശ്രമദിനങ്ങൾ

മൂന്നാം സ്ഥാനം

ഡിസംബർ 18 (ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, 2:00 pm / 11:00 GMT)

ഫൈനൽ

ഡിസംബർ 18

ഫൈനൽ (ലുസൈൽ സ്റ്റേഡിയം, 7:00 pm / 16:00 GMT)

Summary: The Local Organizing Committee for FIFA Arab Cup 2025 in Qatar unveiled the latest organizational updates ahead of the 11th edition, which is set to kick off Monday with the official opener between the host nation and Palestine at Al Bayt Stadium, preceded by the first match between Tunisia and Syria at Ahmad bin Ali Stadium, as part of Group A matches

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  7 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  7 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  7 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  7 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  7 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  7 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  7 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  7 days ago