HOME
DETAILS

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

  
November 30, 2025 | 5:31 AM

Bahrain bans import of dogs and cats for commercial trade

കുവൈത്ത് സിറ്റി: രാജ്യത്ത് തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ നിയന്ത്രണ നടപടികളുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളുടെ വാണിജ്യ ഇറക്കുമതി കുവൈത്ത് നിരോധിച്ചു. പൊതു അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ് (Public Authority Of Agriculture Affairs And Fish Resources, PAAAFR) ആണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. വാണിജ്യ വ്യാപാരത്തിനായി നായ്ക്കളെയും പൂച്ചകളെയും ഇറക്കുമതി ചെയ്യുന്നത് അതോറിറ്റി നിരോധിച്ചതായും എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ് മൃഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍ശനമായ നടപടിക്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴില്‍ പ്രതിവര്‍ഷം ഒരു നായ മാത്രം ഇറക്കുമതി ചെയ്യാന്‍ പൗരന്മാര്‍ക്ക് അനുവാദമുണ്ടെന്നും അതോറിറ്റി സൂപ്പര്‍വൈസര്‍ ഡോ. അഹമ്മദ് അല്‍ഹമദ് പറഞ്ഞു.

റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക ഹോട്ട് ലൈന്‍

സമീപ വര്‍ഷങ്ങളില്‍ താമസസ്ഥലങ്ങളില്‍ തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചതു സംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതര്‍ മുമ്പാകെയെത്തിയത്. ഇതോടെ തെരുവുനായ്ക്കളെ പിടികൂടാനായി എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. താമസക്കാര്‍ക്ക് 56575070 എന്ന നമ്പറില്‍ ഒരു പ്രത്യേക ഫോണ്‍ ലൈനും വാട്ട്‌സ്ആപ്പ് സേവനവും വഴി തെരുവ് മൃഗങ്ങളെ നേരിട്ട് അധികൃതരെ അറിയിക്കാന്‍ കഴിയും. എമര്‍ജന്‍സി ഹോട്ട്‌ലൈനിലൂടെയും മറ്റുമുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതോറിറ്റിആയിരക്കണക്കിന് തെരുവ് നായ്ക്കളെ പിടികൂടിയിട്ടുണ്ടെന്ന് ഡോ. അല്‍ഹമദ് പറഞ്ഞു. 

പെരുകുന്നത് തടയാന്‍ വിവിധ പദ്ധതികള്‍ 

മൃഗങ്ങളെ പിടികൂടുന്നതിനപ്പുറം അതോറിറ്റിയുടെ സമീപനം വ്യാപിക്കുന്നുവെന്ന് അല്‍ഹമദ് പറഞ്ഞു. പ്രത്യുല്‍പ്പാദനം നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണ പരിപാടികള്‍ നടത്തുന്നു. കൂടാതെ ചില മൃഗങ്ങളെ അനുയോജ്യമായ അന്തരീക്ഷത്തിലേക്ക് വിടുകയോ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ദത്തെടുക്കുകയോ ചെയ്യുന്നു. ഇത് റെസിഡന്‍ഷ്യല്‍ ഏരിയകളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉത്തരവാദിത്തമുള്ള വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് 10,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തെരുവുനായ്ക്കള്‍ക്കായി ഒരു സമഗ്ര ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഷെല്‍ട്ടറില്‍ വെറ്ററിനറി പരിചരണം, വന്ധ്യംകരണം, ക്വാറന്റൈന്‍ എന്നിവയുണ്ടാകും. തെരുവ് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വന്ധ്യംകരണ പദ്ധതികളും നടപ്പാക്കി വരികയാണ്. 

Bahrain's Public Authority for Agriculture, confirmed that the Authority has banned the import of dogs and cats for commercial trade. Citizens are now permitted to import only one dog per year under strict procedures and regulations, a move aimed at reducing the growing stray animal population.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  19 days ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  19 days ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  19 days ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  19 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  19 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  19 days ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  19 days ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  19 days ago
No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  19 days ago
No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  19 days ago


No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  19 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  19 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  19 days ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  19 days ago