HOME
DETAILS

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

  
Web Desk
November 30, 2025 | 2:51 PM

victims identity first disclosed by dyfi sandeep warrier challenges them to file a complaint against their own leader

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ (DYFI) ആണെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. അതിജീവിതയെ അപമാനിച്ചു എന്ന് കാണിച്ച് സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനുമെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ വാര്യരുടെ രൂക്ഷമായ പ്രതികരണം.

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഒരു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് യുവതിയെ വിവാഹം കഴിച്ച് കൊണ്ടുവന്ന് വീടിന് സമീപം മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. "ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്." സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒക്ടോബർ മാസത്തിൽ ഈ ബ്ലോക്ക് പ്രസിഡന്റ് തന്നെ യുവതിയുടെ ഭർത്താവിന്റെ രാഷ്ട്രീയം ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അപമാനകരമായ നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തിട്ടുണ്ടെന്നും വാര്യർ ആരോപിക്കുന്നു. ഈ തെളിവുകൾ ഡിവൈഎഫ്‌ഐ നേതാക്കൾക്ക് അയച്ചുതരാൻ തയ്യാറാണെന്നും, ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക് എന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യർ ഡിവൈഎഫ്‌ഐയെ വെല്ലുവിളിക്കുന്നത്. അതേസമയം, പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാലാണ് ഏത് ബ്ലോക്ക്, ഏത് നേതാവ് എന്ന വിവരം വെളിപ്പെടുത്താത്തതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

 

 

Congress spokesperson Sandeep Warrier alleged that the DYFI (Democratic Youth Federation of India) was the first to disclose the identity of the victim in the Rahul Mankootathil sexual harassment case. He claimed to have video evidence of a DYFI block president revealing the victim's identity at her home's vicinity and challenged the organization, which had filed a complaint against him for the same offense, to take action against their own leader.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  5 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  5 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  5 days ago
No Image

പ്രക്ഷോഭം കത്തുന്നു, മുന്നറിയിപ്പുമായി സൈന്യം; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  5 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  5 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  5 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  5 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  5 days ago